ഇന്ന് കാലത്ത് 10.30 ന് തിക്കോടി ടൗണിൽ വെച്ച് ടൂവലറിൽ സഞ്ചരിക്കുകയായിരുന്ന അയനിക്കാട് മഠത്തിൽ മുക്ക് വളപ്പിൽ "തനിമ " യിൽ നജീബ് ,മംഗലാപുരത്ത് നിന്ന് എറണാകുളത്തേക്ക് സിമൻ്റ് മായി പോവുകയായിരുന്ന ട്രൈലർ ലോറിയുമായി കൂട്ടിയിടിച്ചാണ് ദാരുണമായി മരണപ്പെടുന്നത്.
സർവ്വീസ് റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് കടന്നു പോവാൻ ആവശ്യമായ വീതി ഇല്ലാത്തത് കൊണ്ട് നിരവധി അപകടങ്ങൾക്ക് ഇതിനകം ഈ പ്രദേശത്ത് സംഭവിച്ചിറ്റുണ്ട്.
അഞ്ചര മീറ്ററെങ്കിലും ആവശ്യമുള്ള സർവ്വീസ് റോഡ് തിക്കോടിയിൽ റോഡിനു കിഴക്കുവശം നാലു മീറ്ററിൽ കുറവാണ്. റോഡിനു പടിഞ്ഞാറുവശം വീതി കൃത്യമായി ഉണ്ടെങ്കിലും റോഡിനു കിഴക്കു വശത്തെ കാര്യം വളരെ പരിതാപകരമാണ്.
ഹെവി വാഹനങ്ങൾ കടന്നു പോവുമ്പോൾ ഇരു ചക്രവാഹനങ്ങൾ ഡ്രൈനേജിനു മുകളിലൂടെ പോവേണ്ടുന്ന അവസ്ഥയാണ്.
ഡ്രൈനേജാണങ്കിൽ പല സ്ഥലത്തും സ്ലേബുകൾ പൊട്ടി കിടക്കുകയാണ്.
ഇന്ന് അപകടം നടന്ന സ്ഥലത്തും ഡ്രൈനേജ് പൊട്ടി കിടക്കുന്നതും മറ്റൊരു സ്ലേബ് അതിനോട് ചേർത്തുവെച്ചതും അപകടത്തിന് കാരണമാണന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.
ഇവിടങ്ങളിൽ റോഡ് നിർമ്മാണത്തിൽ ഏർപ്പെട്ടരിക്കുന്ന വഗാഡ് കമ്പനിയുടെ
പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യാൻ
നേഷനൽ ഹൈവേയുടെ എഞ്ചിനിയറിംങ്ങ് വിഭാഗം അലംഭാവം കാണിക്കുന്നതു കൊണ്ടായിരിക്കും വഗാഡ് കമ്പനിയുടെ നിരുത്തരവാദപരമായ പ്രവർത്തനം നടക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ദേശിയ പാതയുടെ മുപ്പത് മീറ്ററിലെ നാലുവരിപാതയും സമാന്തരമായി പതിനഞ്ച് മീറ്ററിൽ രണ്ട് വശങ്ങളിൽ കൃത്യമായി സർവ്വീസ് റോഡും നിർമ്മിക്കാൻ ബാധ്യസ്ഥരായ വഗാഡ് കമ്പനി തോന്നിയപോലെ സർവ്വീസ് റോഡ് നിർമ്മിച്ചതിൻ്റെ ദുരന്തഫലമാണ് ഇന്ന് കണ്ടത്.
കാലത്ത് തിക്കോടിയിലെ മകളുടെ വീട്ടിലേക്ക് ഇരുചക്ര വാഹനത്തിൽ പോയ നജീബ് KL 64 ,L 9099 നമ്പർ ട്രൈലർ വാഹനത്തിൻ്റെ ചക്രത്തിനടിയിൽപെട്ട് ഏറെ ദൂരം വലിച്ചിഴക്കപ്പെട്ടുകയായിരുന്നു.......!
ഈ അശാസ്ത്രിയമായ റോഡ് നിർമ്മാണത്തിൽ അധികാരികളുടെ ശ്രദ്ധ പതിഞ്ഞില്ലെങ്കിൽ ഇനിയും ഒരുപാട് ജീവൻ ദേശിയ പാതയിൽ ഹോമിക്കപ്പെടും.....!