ഫാറൂഖ് :ഫാറൂഖ് കോളേജ്  വഴിയിൽ നിന്ന് വീണ് കിട്ടിയ രണ്ടര പവൻ സ്വർണാഭരണം ഉടമയ്ക്ക് തിരികെ നൽകി ഫാറൂഖ് കോളേജ് പാണ്ടികശാലയിൽ താമസിക്കുന്ന മക്കാട്ട് കമ്പിളിപ്പുറം പരേതനായ ഹൈദ്രുവിന്റെ മകൻ മുഹമ്മദ് ഷാഫി മാതൃകയായി.

പാൽവിതരണ ജോലിക്കാരനായ ഷാഫിക്ക് രാവിലെ ജോലിക്കിടെയാണ് അഴിഞ്ഞിലത്തു വെച്ച്  സ്വർണ്ണാഭരണം വീണു കിട്ടിയത്.

തുടർന്ന് സമൂഹ മാധ്യമങ്ങളിൽ നൽകിയ സന്ദേശത്തിലൂടെ ഉടമയെ കണ്ടെത്തുകയായിരുന്നു.

ഇതുപ്രകാരം പെരിങ്ങാവ് സ്വദേശി അജിലിന്റെ ഭാര്യ നയനക്ക് ഫറോക്ക് സർക്കിൾ ഇൻസ്പെക്ടർ ആർ സജീവ് മുഖാന്തിരം സ്വർണാഭരണം കൈമാറി. ബേപ്പൂർ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.കെ ആലിക്കുട്ടി മാസ്റ്റർ, കെ.കെ മുജീബ്, കെ ഇല്യാസ് എന്നിവർ സംബന്ധിച്ചു.
____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------