രാമനാട്ടുകര:ജനുവരി 4 ന് കൊല്ലത്ത് ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവ നഗരിയിലേക്ക് യാത്ര തിരിച്ച സ്വർണ്ണ കപ്പ് ഘോഷയാത്രക്ക്‌ നിലവിലെ ജേതാക്കളായ കോഴിക്കോട് ജില്ല യാത്രയയപ്പ് നൽകി.

 ജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ ഗണപത് എ.യു.പി സകൂളിൽ നടന്ന ചടങ്ങിൽ കോഴിക്കോട് വിദ്യാഭ്യാസ ഉപഡയിക്ടർ സി. മനോജ് കുമാർ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചുമതലയുള്ള അഷ്റഫ് പെരുമ്പള്ളി (കെ.എ.എസ്) ന് ട്രോഫി കൈമാറി. 

രാമനാട്ടുകര നഗരസഭ വൈസ് ചെയർമാൻ കെ.സുരേഷ്, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പി.കെ അബ്ദുൽ ലത്തീഫ്, പരീക്ഷാഭവൻ ജോ. കമ്മീഷണർ ഡോ. ഗിരീഷ് ചോലയിൽ, ആർ.ഡി.ഡി ഡോ. എം. സന്തോഷ് കുമാർ, ഫറോക്ക് എ.ഇ.ഒ എം.ടി കുഞ്ഞിമൊയ്തീൻ കുട്ടി, കൊണ്ടോട്ടി എ.ഇ.ഒ ഷൈനി ഓമന, മലപ്പുറം എൻ.എഫ്.എസ് ജയരാജ് എം, എച്.എം ഫോറം കൺവീനർ കെ.എം മുഹമ്മദ് കുട്ടി, ഹെഡ്മാസ്റ്റർ എം. പവിത്രൻ, മാനേജർ പി. സത്യകുമാർ, എസ്.എസ്.ജി ചെയർമാൻ ടി.പി ശശിധരൻ, പി.ടി.എ പ്രസിഡന്റ് കെ. ജമാലുദ്ധീൻ, പ്രധാനാധ്യാപകരായ ശുഭ, കെ.അസീന, മോഹൻദാസ് എന്നിവർ സംബന്ധിച്ചു.

 സ്വർണ്ണകപ്പ് ഘോഷയാത്ര എട്ട് ജില്ലകളിലൂടെ പ്രയാണം ചെയ്ത് ബുധനാഴ്ച കൊല്ലത്ത് കലോത്സവ നഗരിയിൽ സമാപിക്കും.

____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------