അപേക്ഷ ജനുവരി 30 വരെ മാത്രം

കേരള സംസ്ഥാനത്തിലെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രാഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥിനികളില്‍ നിന്നും 2023-24 അദ്ധ്യയന വർഷത്തേയ്ക്ക് സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപന്റ് പുതുക്കുന്നതിലേക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾക്ക് മാത്രമാണ് പുതുക്കാൻ കഴിയുക.

 *പ്രതിവർഷ സ്കോളർഷിപ്പ് തുക*
▪️ബിരുദം : ₹ 5,000/-
▫️ബിരുദാനന്തര ബിരുദം : ₹ 6,000/-
▪️ പ്രൊഫഷണൽ കോഴ്സ് : ₹ 7,000/-
▫️ഹോസ്റ്റൽ സ്റ്റൈപന്റ് : ₹ 13,000/- 

⭕ ഒരു വിദ്യാർത്ഥിനിക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാവുന്നതാണ്


⏰അപേക്ഷിക്കാനുള്ള അവസാന തിയതി : *30 ജനുവരി 2024*

*അപേക്ഷിക്കാൻ ആവിശ്യമായ രേഖകൾ*
▪️മാർക്ക് ലിസ്റ്റ് കോപ്പി 
▪️ബാങ്ക് പാസ്സ് ബുക്ക്‌
▪️വരുമാന സർട്ടിഫിക്കറ്റ്
▪️ഹോസ്റ്റൽ ഇൻമേറ്റ് സർട്ടിഫിക്കറ്റ് /ഫീ റെസിപ്റ്റ് 


____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------