വ്യക്തികളുടെ പേരിലുള്ള മൊബൈൽ കണക്ഷൻ ക്രിമിനലുകൾ ദുരുപയോഗം ചെയ്യുകയും വ്യക്തികളുടെ പേരിൽ നിയമനടപടികൾ ഉണ്ടാവുകയും ചെയ്യുന്ന പല കേസുകളും ഉണ്ടായിട്ടുണ്ട്.ഇത് തടയാന്‍ ഇനി നമുക്ക് ടെലി കമ്മ്യൂണിക്കേഷന്റെ കീഴിലുള്ള സഞ്ചാർസാത്തി എന്ന വെബ് പോർട്ടൽ വഴി നമ്മുടെ ആധാർ ഉപയോഗിച്ചുകൊണ്ട് എത്ര മൊബൈൽ കണക്ഷനുകൾ എടുത്തിട്ടുണ്ട് എന്ന് പരിശോധിക്കാൻ ഓരോ വ്യക്തികൾക്കും സാധിക്കും.
ഇതിനായി https://tafcop.sancharsaathi.gov.in/telecomUser/ എന്ന ലിങ്ക് ക്ലിക്ക് ചെയ്തു. ആദ്യ സ്റ്റെപ്പിൽ നമ്മുടെ ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ അടിച്ചു കൊടുക്കണം. പിന്നീട് ഒരു ക്യാപ്ഷ നൽകിക്കൊണ്ട് മൊബൈലിൽ വന്നിട്ടുള്ള ഒടിപി നൽകണം. അടുത്ത പേജിൽ നമുക്ക് നമ്മുടെ ആധാർ ഉപയോഗിച്ചുകൊണ്ട് എടുത്തിട്ടുള്ള എല്ലാ മൊബൈൽ നമ്പറുകളും കാണിക്കുന്നതാണ്.
ഇതിൽ ആവശ്യമുള്ളത് രേഖപ്പെടുത്തുവാനും നമ്മൾ ഇപ്പോൾ ഉപയോഗിക്കാത്ത നമ്പറുകൾ ആവശ്യമില്ല എന്ന് കാണിച്ചു ഒരു റിക്വസ്റ്റ് ചെയ്യുവാനുംസൗകര്യമുണ്ട്. നമ്മുടെ അറിവും സമ്മതവും ഇല്ലാതെ എടുത്തിട്ടുള്ള കണക്ഷനുകൾ റിപ്പോർട്ട് ചെയ്യുവാനും ഈ പോർട്ടലിൽ സൗകര്യമുണ്ട്.
മൊബൈല്‍ നമ്പര്‍ നഷ്ടപ്പെട്ടകാര്യം റിപ്പോര്‍ട്ട് ചെയ്ത് ബ്ലോക്ക് ചെയ്യുവാന്‍ പോര്‍ട്ടല്‍ വഴി സാധിക്കും.കൂടാതെ നിങ്ങളുടെ പേരില്‍ ഉള്ള ഇന്റര്‍നെറ്റ് കണക്ഷനുകള്‍ അറിയാനും ,ഇന്ത്യന്‍ നമ്പറില്‍ നിന്ന് വരുന്ന ഇന്റര്‍നാഷണല്‍ ഫോണ്‍ വിളികള്‍ റിപ്പോര്‍ട്ട് ചെയ്യുവാനും ഈ പോര്‍ട്ടല്‍ സൗകര്യം ഒരുക്കുന്നു.
_____________________
നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------