യഥാസമയം പുതുക്കാതെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ നഷ്ടപ്പെട്ടവർക്കു മുൻഗണന നിലനിർത്തി പുതുക്കാൻ അവസരം.

2000 ജനുവരി 1 മുതൽ 2022 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് രജിസ്ട്രേഷൻ പുതുക്കുന്നതിന് ഇപ്പോൾ അവസരമുണ്ട്.

https://eemployment.kerala.gov.in/ Home Page ൽ ഉൾപ്പെടുത്തിയിട്ടുള്ള ‘Special Renewal’ ഓപ്ഷൻ വഴി 31/01/2024 വരെ പുതുക്കാവുന്നതാണ്.

ഓണ്‍ലൈന്‍ വഴി ചെയ്യാന്‍ അറിയാത്തവര്‍ അടുത്തുള്ള അക്ഷയ/ഇ സേവന കേന്ദ്രങ്ങള്‍ എന്നിവയുമായി ബന്ധപ്പെടുക.