🥱നാമെല്ലാം ഇടയ്ക്കൊക്കെ കോട്ടുവായ ഇടുന്നവരാണ്.
ക്ലാസ്സ് എടുക്കുന്ന സമയത്തു കുട്ടികൾ ആരെങ്കിലും കോട്ടുവായ് ഇട്ടാൽ ടീച്ചർ ദേഷ്യപ്പെടാറുണ്ട്. ഒരാൾ കോട്ടുവായ് ഇട്ടാൽ കേൾക്കുന്ന ആളുകളും കോട്ടുവായ് ഇട്ടേക്കാം. എപ്പോഴും അത് നിയന്ത്രിക്കാനും കഴിയാറില്ല.🥱
.
ഉറക്കം വരുമ്പോഴും, ക്ഷീണം അനുഭവപ്പെടുമ്പോഴുമാണ് നമുക്ക് കൂടുതലായും കോട്ടുവായ വരുന്നത്.🥱 മടിയുള്ള സമയത്തും കോട്ടുവായ ഇടാറുണ്ട്. വിരസത അനുഭവപ്പെടുന്ന സമയങ്ങളിലും ചെറിയ മയക്കം തോന്നുന്ന സമയങ്ങളിലും കോട്ടുവായ ഇടുന്നവരാണ് മിക്കവരും.🥱
അമിതമായി ചൂടാകുന്ന തലച്ചോറിനെ തണുപ്പിക്കാൻ കോട്ടുവാ ഒരു പരിധിവര സഹായിച്ചേക്കാം. കൂടാതെ കോട്ടുവാ ഇടുന്നത് നമ്മുടെ ചെവിയിലെ സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.🥱
.
മരുന്നുകൾ കഴിക്കുന്നവരിൽ പലപ്പോഴും കോട്ടുവായ ഇടൽ കൂടുതലായിരിക്കും. ചില മരുന്നുകൾ ക്ഷീണവും മയക്കവും ഉണ്ടാക്കുന്നവയുമാണ്. അലർജി മരുന്നുകൾ, ആന്റീ ഡിപ്രസന്റ്‌സ്, വേദനസംഹാരികൾ തുടങ്ങിയവ ഉപയോഗിക്കുന്നവരിൽ ഇടക്കിടെ കോട്ടുവാ ഉണ്ടാകാറുണ്ട്.🥱
ഉയർന്ന അളവിലുള്ള ആശങ്കകൾ ഉള്ളവരിൽ കോട്ടുവാ ഇടാനുള്ള സാധ്യത കൂടുതലാണ്.🥱 ഇത് ശ്വസനവ്യവസ്ഥയെയും ഹൃദയത്തെയും രക്തസമ്മർദ്ദമുണ്ടാക്കുന്ന അവസ്ഥയും ഉണ്ടാക്കുന്നു.🥱
കോട്ടുവായ് ഇടുമ്പോൾ ഒരേ സമയം തന്നെ ശ്വാസം ഉള്ളിലേയ്ക്കും, പുറത്തേക്കും തള്ളപ്പെടുന്നു.🥱
അധികമായി കോട്ടുവായ ഇടുന്നത് ഹൃദയത്തിന് ചുറ്റുമുള്ള രക്തസ്രാവത്തെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നു, പലപ്പോഴും പ്രമേഹരോഗികളിൽ അമിതമായി കോട്ടുവാ ഇടുന്നത് രക്തത്തില ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന അവസ്ഥയായ ഹൈപ്പോഗ്ലൈസീമിയയുടെ പ്രാഥമിക സൂചനയായിരിക്കാം. കൂടാതെ ബ്രെയിൻ ട്യൂമർ ഉള്ള ആളുകളിൽ കോട്ടുവാ അധികമായി ഉണ്ടാകാറുണ്ട്.🥱
എന്തുകൊണ്ടാണ് കോട്ടുവായ് ഉണ്ടാകുന്നതെന്നതിനെപ്പറ്റി പല വാദങ്ങളും ഉണ്ട്. കോട്ടുവായ് ഉണ്ടാകുന്നതിനു ഒന്നിലേറെ കാരണങ്ങൾ ഉണ്ടായേക്കാം. എന്നാൽ കോട്ടുവായുടെ പരിണാമപരമായുള്ള ഉത്ഭവം വ്യക്തമാക്കുന്ന സിദ്ധാന്തങ്ങൾ ഒന്നും തന്നെയില്ല.🥱
ഒരു പഠനം പറയുന്നത് ഒരാളുടെ രക്തത്തിൽ കാർബൺ ഡൈ ഓക്സയിഡിന്റെ അളവ് കൂടുമ്പോൾ ശരീരത്തിന് കൂടുതൽ ഓക്സിജൻ ഉള്ളിലേക്കെടുക്കാൻ സഹായത്തിനായാണ് കോട്ടുവായ് ഉണ്ടാകുന്നത് എന്നാണു.🥱
വേറെ ഒരു സിദ്ധാന്തം ജീവികളുടെ സാമൂഹ്യജീവിതവുമായി ബന്ധപ്പെട്ടതാണ്. മറ്റു ജീവികൾക്ക് ഇരയാകാതിരിയ്ക്കാനും അപകടങ്ങളെ നേരിടാനും ജീവികൾ എപ്പോഴും സജ്ജമായിരിക്കണം. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന കോട്ടുവായ്കൾ ജീവികളെ എപ്പോഴും ജാഗരൂകരായിരിക്കാൻ സഹായിയ്ക്കുന്നു. ഒരു ജീവി ഉറക്കം തൂങ്ങി ഇരിയ്ക്കുകയാണെങ്കിൽ അതിനു പെട്ടെന്ന് ഓടി രക്ഷപ്പെടാൻ കഴിഞ്ഞെന്നു വരില്ല. ഇത്തരം സന്ദർഭത്തിൽ 'പകരുന്ന' കോട്ടുവായ്കൾ അതിന് ജാഗരൂകനാകാനുള്ള ഒരു പ്രേരകമാകാം.🥱
മൃഗങ്ങളിൽ കോട്ടുവായ് മുന്നറിയിപ്പിനുള്ള ഒരു സൂചനയാണ്. ഒരു പക്ഷെ കോട്ടുവായിലൂടെ തങ്ങളുടെ വലിയ കൊമ്പൻ പല്ലുകൾ ശത്രുക്കളെ കാണിയ്ക്കാം എന്നുള്ളതായിരിയ്ക്കാം അവയുടെ ഉദ്ദേശം.
നായ്ക്കളും പൂച്ചകളും കോട്ടുവായ് ഇടുന്നത് ചിലപ്പോൾ അവയുടെ ഉടമകൾ കോട്ടുവായ് ഇടുമ്പോളാണ്. 🥱മറ്റു ചിലപ്പോൾ അവയ്ക്കു എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഇരിയ്ക്കുമ്പോളും. നായ്ക്കൾക്ക് മനുഷ്യരുടെ കോട്ടുവായ് പകരുന്നത് അവയുടെ പരിണാമപരമായ ഫലമാണോ അതോ മനുഷ്യരുമായുള്ള ദീർഘമായ സഹവാസത്തിന്റെ ഫലമായാണോ എന്ന് തീർച്ചപ്പെടുത്തിയിട്ടില്ല.
ഒരു കാരണവും ഇല്ലെങ്കിലും, കോട്ടുവായെക്കുറിച്ചു നിങ്ങൾ ആലോചിച്ചാലും നിങ്ങൾക്ക് കോട്ടുവായ് വരാം.
.
ഇത് വായിക്കുന്നതിനിടയില്‍ ആരെങ്കിലും കോട്ടുവായ് വിട്ടുവോ ?
_____________________
നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------