കൊച്ചി: അന്താരാഷ്ട്ര സ്വർണ്ണവിലയുടെ അടിസ്ഥാനത്തിൽ കുതിച്ചുയർന്ന വില ഇന്നലെ പവനു 47000 കടന്നു. തിങ്കളാഴ്ച മാത്രം ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വർദ്ധിച്ചത്. പോസ്റ്റുമേഷൻ സംഘർഷത്തിന്റെ പാശ്ചാത്തലത്തിൽ ഏറ്റവും സുരക്ഷിതം എന്ന നിലയിൽ സ്വർണത്തിൽ നിക്ഷേപം വർധിക്കുകയാണ്. അന്താരാഷ്ട്ര വില 2200 ഡോളർ മറികടക്കുമെന്ന് പ്രവചനങ്ങൾ ഉണ്ട്. വില കുതിർന്നതോടെ സ്വർണ്ണ വ്യാപാരം മന്ദഗതിയിലായത് വിപണിയിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.