കുടുംബശ്രീയില്‍ മള്‍ട്ടി ടാസ്‌ക് പേഴ്‌സണല്‍സ് താല്‍ക്കാലിക നിയമനം; ഇന്നുതന്നെ അപേക്ഷിക്കൂ കേരള സര്‍ക്കാരിന്റെ കീഴില്‍ കുടുംബശ്രീക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കുടുംബ ശ്രീ ഇപ്പോള്‍ മള്‍ട്ടി ടാസ്‌കിങ് പേഴ്‌സണല്‍സ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കാണ് അവസരം.

 താല്‍ക്കാലിക നിയമനമാണ്. 50 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡിസംബര്‍ 31നകം അപേക്ഷിക്കണം.

തസ്തിക & ഒഴിവ്:കുടുംബശ്രീ മിഷന് കീഴില്‍ താല്‍ക്കാലിക Multy-Task personals നിയമനം. കേരളത്തിലുടനീളം 50 ഒഴിവുകള്‍. അക്കൗണ്ട് അസിസ്റ്റന്റ് യൂസിങ് ടാലി& ഡൊമസ്റ്റിക് ഡാറ്ററ എന്‍ട്ര കോഴ്‌സുകള്‍ പാസായിരിക്കണം. (ബാച്ച് 2019-20, 2020-21, 2021-22).

 പ്രായപരിധി:40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 01-11-2023 ന് 40 വയസ് കൂടാന്‍ പാടില്ല.

വേതനം:തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 15,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും.

അപേക്ഷ: കുടുംബ ശ്രീ/ KIBS (Kudumbashree initiative for business soluions ) വെബ്‌സൈറ്റില്‍ ലഭ്യമായ നിര്‍ദ്ദിഷ്ട ഫോര്‍മാറ്റിലാണ് സമര്‍പ്പിക്കേണ്ടത്. KIBS മുഖാന്തിരം നടത്തുന്ന അഭിരുചി പരീക്ഷ/ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം.

ഡിസംബര്‍ 31നകം അപേക്ഷകള്‍ recruitmentnulm@gmail.com എന്ന വിലാസത്തില്‍ ഓണ്‍ലൈനായി അയക്കണം.

കുടുംബ ശ്രീ വെബ്‌സൈറ്റ്: https://www.kudumbashree.org/
_____________________ 
നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------