കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പി അനുപമ യൂട്യൂബ് താരം. പിടിയിലായ മുഖ്യപ്രതി കെആര്‍ പത്മകുമാറിന്റെയും എംആര്‍ അനിതാകുമാരിയുടെയും മകളാണ് അനുപമ. 'അനുപമ പത്മന്‍' എന്ന പേരില്‍ യൂട്യൂബ് ചാനലുള്ള അനുപമയ്ക്ക്, അഞ്ച് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറല്‍ വിഡിയോകളുടെ റിയാക്ഷന്‍ വിഡിയോയും ഷോട്സുമാണ് കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇംഗ്ലിഷിലാണ് അവതരണം. 381 വിഡിയോ ഇതിനകം പോസ്റ്റ് ചെയ്തിട്ടുണ്ട്. അവസാന വീഡിയോ പങ്കിട്ടത് ഒരുമാസം മുന്‍പാണ്. അമേരിക്കന്‍ സെലിബ്രിറ്റി കിം കര്‍ദാഷിയാനെക്കുറിച്ചാണ് പ്രധാന വിഡിയോകളെല്ലാം.


ചാനലിലാകെ 381 വീഡിയോയാണുള്ളത്. അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരു മാസം മുൻപാണ്. അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷ്യാനെക്കുറിച്ചുള്ളവയാണ് പ്രധാന വീഡിയോകളെല്ലാം. തട്ടിക്കൊണ്ടുപോയ കുട്ടിയെ പാർപ്പിച്ചെന്ന് കരുതുന്ന ഫാം ഹൗസിലെ റംബൂട്ടാൻ വിളവെടുപ്പ് വീഡിയോയും ചാനലിലുണ്ട്. വളർത്തുനായകളെ ഇഷ്ടപ്പെടുന്നയാളാണ് അനുപമ. നായകളെ അഡോപ്റ്റ് ചെയ്യുന്ന പതിവുമുണ്ട്.