ഗസ്സ:ഖത്തറിന്റെ മധ്യസ്ഥതയിൽ പോളണ്ടിയിൽ വെടിനിർത്തൽ ചർച്ച നടക്കുമ്പോഴും ഗസ്സയിൽ നിരവധി പേർ ഇസ്രായേലിന്റെ തീ തുപ്പലിൽ കൊല്ലപ്പെട്ടു കൊണ്ടിരിക്കുകയാണ്. അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുന്ന യുഎഇയുടെ പ്രമേയം ഐക്യരാഷ്ട്രസഭ രക്ഷാസമിതി വീണ്ടും ചർച്ചയ്ക്ക് എടുക്കുന്നുണ്ട്. നിലക്കാതെ നിലവിളിയുള്ള പ്രേതഭൂമിയായ ഗസ്സ യിൽ ഇതുവരെ 19453 പേർ കൊല്ലപ്പെട്ടു. ഹൂദി ആക്രമണത്തെ തുടർന്ന് എണ്ണക്കമ്പനിയായ ബിപി ചെങ്കടൽ വഴിയുള്ള ചരക്കുകപ്പൽ സർവീസ് നിർത്തിവെച്ചു.
വെടിനിർത്തൽ പ്രമേയം നേരത്തെ രണ്ടു തവണ യുഎസ് ചെയ്തിരുന്നു. ഫ്രാൻസ് യുകെ ജർമ്മനി എന്നീ രാജ്യങ്ങളും വെടിനിർത്തൽ ആവശ്യം ഉന്നയിക്കുന്നതിനാൽ ഇത്തവണ യുഎസ് നിലപാട് നിർണായകമാണ്. ഹമാസ് ബന്ധികൾ ആക്കിയ മൂന്നുപേർ ഇസ്രായേൽ സൈനികളുടെ വെടിയേറ്റ് അബദ്ധത്തിൽ കൊല്ലപ്പെട്ട സംഭവവും വെടിനിർത്തൽ ശ്രമങ്ങൾക്ക് ആക്കം കൂട്ടു.
മൃതദേഹങ്ങൾ മറവു ചെയ്യുവാൻ പറ്റും പ്രയാസപ്പെടുന്ന ഗസ്സ നിവാസികൾക്ക് വെടിനിർത്തൽ ആശ്വാസകരമാകും.