തൃശൂര്‍: കയ്പ്മംഗലം, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട , പുതുക്കാട് നിയോജകമണ്ഡലത്തിൽ നവകേരള സദസ്സ് നടക്കുന്ന ഡിസംബർ ആറിന് ഗതാഗത തിരക്കും യാത്ര ബുദ്ധിമുട്ടും ഒഴിവാക്കുന്നതിനായി മണ്ഡലത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി ജില്ലാ കലക്ടർ ഉത്തരവിട്ടു.