ജറുസലെം: ഗസ്സയിൽ ഹമാസിനെ ഇല്ലാതാക്കുക സാധ്യമല്ലെന്ന് ഇസ്രായേൽ മുൻ പ്രധാനമന്ത്രി യെഹൂദ് ഓൽമെർട്ട്. യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും യെഹൂദ് ഓൽമെർട്ട് ഹാരെറ്റ്സിൽ എഴുതിയ ലേഖനത്തിൽ ആവശ്യപ്പെട്ടു.

ഹമാസിനെ പരാജയപ്പെടുത്തുന്നതിന് ഇസ്രായേല്‍ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ഇസ്രായേലിന്‍റെ വരുംദിവസങ്ങള്‍ കൂടുതല്‍ ദുഷ്കരമാകും. ഗസ്സയിലെ വംശഹത്യയാണ് പ്രധാന ലക്ഷ്യമെന്ന് നെതന്യാഹു സമ്മതിച്ചതു മുതല്‍ ഹമാസിന്‍റെ പരാജയപ്പെടുത്താനാവില്ലെന്ന് പ്രഖ്യാപിക്കപ്പെട്ടതായി യെഹൂദ് ലേഖനത്തില്‍ പറയുന്നു.ഹമാസിനെ ഉന്മൂലനം ചെയ്യാനുള്ള ലക്ഷ്യം നെതന്യാഹുവിന്‍റേത് മാത്രമാണ്. അത് ഇസ്രായേലികള്‍ക്കു വേണ്ടിയുള്ളതല്ല. ഗസ്സ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഹമാസ് പോരാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടിട്ടുട്ടെങ്കിലും ഹമാസിന്‍റെ നാശം അകലെയാണ്. അവരുടെ നേതാവ് യഹിയ സിന്‍വര്‍ കൊല്ലപ്പെടുകയാണെങ്കില്‍ പോലും അത് നേടാനാവില്ല.ഹമാസിനെ പരാജയപ്പെടുത്തുന്നതിന് ഇസ്രായേല്‍ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്.
____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------