പുനൂര്‍:വ്യാജ പോക്‌സോ കേസിൽ ജയിലിലടയ്ക്കപ്പെട്ട അധ്യാപകൻ ഒടുവിൽ കുറ്റവിമുക്തൻ. കണ്ണൂർ ഇരിട്ടി കാക്കയങ്ങാട് പാല ഗവ. ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപകനായ മുഴക്കുന്ന് സ്വദേശി എ.കെ ഹസൻ മാസ്റ്ററെയാണ് നിരപരാധിയെന്ന് കണ്ടെത്തി മട്ടന്നൂർ അതിവേഗ പോക്‌സോ കോടതി സ്‌പെഷ്യൽ ജഡജ് അനീറ്റ ജോസഫ് വെറുതെ വിട്ടത്. രാഷ്ട്രീയ വൈരാഗ്യമാണ് എ.കെ ഹസൻ മാസ്റ്ററുടെ ജീവിതം തന്നെ തുലച്ച വ്യാജ പോക്‌സോ കേസിന് പിന്നിലെ കാരണം. കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയുടെ സംസ്ഥാന നിർവാഹകസമിതി അംഗമായിരുന്നു ഹസൻ. തന്നോടുള്ള രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഇടത് അനുകൂല സംഘടനയും എസ്.എഫ്.ഐയും ചേർന്ന് കെട്ടിച്ചമച്ചതാണ് തനിക്കെതിരായ വ്യാജ പോക്‌സോ കേസെന്ന് ഹസ്സൻ മാസ്റ്റർ പറയുന്നു.

എ.കെ ഹസൻ മാസ്റ്ററുടെ 33 വർഷം നീണ്ട അധ്യയന ജീവിതത്തിലേക്ക് കരിനിഴലായാണ് നാല് വിദ്യാർത്ഥിനികളുടെ പീഡന പരാതി ഉയരുന്നത്. 2022 ലാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനികളായ അഞ്ച് കുട്ടികളാണ് സ്‌കൂൾ കൗൺസിലർ മുൻപാകെ ഹസൻ മാഷിനെതിരെ പരാതി നൽകിയത്. ഇതിന് പിന്നാലെ ഹസൻ മാസ്റ്റർ ജോലിയിൽ നിന്നും വീട്ടിൽ നിന്നും മാറി നിന്നു. 2022 നവംബർ 2ന് ഒരു കൂട്ടം ആളുകളെത്തി ഹസന്റെ വീട് ആക്രമിച്ചു. ആയുധങ്ങളുമായി എത്തിയ സംഘത്തിന്റെ ലക്ഷ്യം ഹസൻ മാഷായിരുന്നു. ഹസനിലെന്ന് ഭാര്യ പറഞ്ഞതോടെ ക്ഷുഭിതരായ ജനക്കൂട്ടം വീടിന് മുന്നിലെ ചെടിച്ചട്ടികളെല്ലാം തകർത്തു. കല്ലെറിഞ്ഞ് ഷോക്കേസും തകർത്തു. ആക്രമണത്തിൽ ഹസന്റെ ഭാര്യയ്ക്ക് പരുക്കേറ്റു. മഹിളാ കോൺഗ്രസ് മുഴക്കുന്നം പ്രസിഡന്റായിരുന്നു ഹസന്റെ ഭാര്യ ഷഫിറ.


_____________________

നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------