ദിവസവും മണിക്കൂറുകളോളം സാമൂഹികമാധ്യമങ്ങൾക്ക് മുന്നിൽ സമയം ചെലവഴിക്കുന്നവരേറെയാണ്. വാർത്തകളും വീഡ‍ിയോകളും പോസ്റ്റുകളുമൊക്കെ സ്ക്രോൾ ചെയ്ത് ദിവസത്തിലെ പകുതിയിലേറെ സമയം സാമൂഹികമാധ്യമത്തിൽ തന്നെ തള്ളിനീക്കുന്നവർ. എന്നാൽ ഈ ശീലം അത്ര നല്ലതല്ലെന്നു മാത്രമല്ല ദിവസവും സാമൂഹികമാധ്യമ ഉപയോ​ഗം മുപ്പതുമിനിറ്റ് കുറയ്ക്കുന്നത് മാനസികാരോ​ഗ്യം മെച്ചപ്പെടുത്തുമെന്നുമാണ് ​ഗവേഷകർ പറയുന്നത്.

സാമൂഹികമാധ്യമത്തിന് വ്യക്തികളുടെ ജീവിതത്തിൽ വലിയ പോസിറ്റീവ്  പ ങ്കുള്ളതുപോലെതന്നെ നെ​ഗറ്റീവായ സ്വാധീനവും ഉണ്ടെന്നാണ് ​ഗവേഷകർ പറയുന്നത്. തങ്ങൾ ഓൺലൈനിൽ ഇല്ലാത്തപ്പോൾ നെറ്റ്വർക്കിൽ എന്തോ പ്രധാനപ്പട്ടത് സംഭവിച്ചിരിക്കാമെന്ന ആകുലത അതിൽ പ്രധാനമാണ്. ജർമനിയിലെ റൂർ സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. തൊഴിലിടത്തിൽ സമ്മർദം കൂടുമ്പോഴും മറ്റും സന്തോഷനിമിഷങ്ങൾ നഷ്ടമാകുന്നതിനാൽ പോസിറ്റീവ് വികാരങ്ങൾ സൃഷ്ടിക്കാനാണ് ആളുകളിലേറെയും സാമൂഹികമമാധ്യമം ഉപയോ​ഗിക്കുന്നതെന്ന് കരുതുന്നുവെന്ന് റൂർ സർവകലാശാലയിലെ മെന്റൽ ഹെൽത്ത് റിസർച്ച് ആന്റ് ട്രീറ്റ്മെന്റ് സെന്ററിലെ അസോസിയേറ്റ് പ്രൊഫസറായ ജൂലിയ ബ്രെയിലോവ്സ്കൈയ പറഞ്ഞു.

 സാമൂഹ്യ മാധ്യമങ്ങളുടെ  എത്രമാത്രം നമ്മുടെ സമൂഹത്തെ പോസിറ്റീവ് ആയും നെഗറ്റീവായും സ്വാധീനിക്കുന്നു എന്ന കാര്യം ഇപ്പോഴും പഠന വിഷയമാണ്.  എന്തുതന്നെയായാലും സ്ക്രീൻ ടൈം  എത്ര കുറക്കുവാൻ ഒരു മനുഷ്യന് സാധിക്കുന്നുവോ അത്രയും നല്ലതാണ് അവന്റെ ആരോഗ്യത്തിന് എന്നാണ്  പുതിയ കണ്ടെത്തലുകൾ വെളിപ്പെടുത്തുന്നത്.