ശ്രീനഗർ / പാലക്കാട്: ജമ്മു കാശ്മീരിലെ സോജില ചുരത്തിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച എസ് യു വി വാഹനം കോക്കയിലേക്ക് മറിഞ്ഞു 4 മലയാളികൾ ഉൾപ്പെടെ 7 പേർ മരണപ്പെട്ടു.വിനോദ സഞ്ചാരത്തിനു പോയവരാണ് അപകടത്തിൽ മരണപ്പെട്ടത്. നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട് അതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. സോന മാർഗിലേക്ക് പോവുകയായിരുന്ന വാഹനം റോഡിൽ നിന്ന് തെന്നി മാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. വാഹനം പൂർണമായി തകർന്നിരുന്നു. അനിൽ സുധീഷ് രാഹുൽ വിഘ്നേഷ് എന്നിവരാണ് മരണപ്പെട്ട മലയാളികൾ.