തെൽഅവീവ്: ഒക്ടോബർ ഏഴിന് ഇസ്രായേലിൽനിന്ന് പിടികൂടിയ 137 ബന്ദികൾ ഇപ്പോഴും ഉണ്ട് എന്ന്. ഇസ്രായേൽ. ഇവരെ മോചിപ്പിക്കുവാൻ 7000 പലസ്തീനി തടവുകാരെ വിട്ട് അയക്കണം എന്നാണ് ഹമാസ് ആവശ്യപ്പെടുന്നത്. ഇസ്രായേൽ സർക്കാർ വക്താബ് എയിലോൺ ലെവി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഒക്ടോബർ 7 ന് പിടികൂടിയ 247 ബന്ധികളിൽ 110 ബന്ധികളെയാണ് ഇതുവരെ ഹമാസ് മോചിപ്പിച്ചത്. 86 ഇ സ്രായേലികളും 24 വിദേശ പൗരന്മാരെയും ആണ് വിട്ടേക്കപ്പെട്ടത്. യുദ്ധത്തിന് മുമ്പ് കാണാതായ നാല് പേരും ഹമാസിന്റെ കയ്യിലുള്ളതായി സംശയിക്കുന്നുണ്ട്. ഇനി ബാക്കി വരുന്നവരെ വിട്ടയക്കണമെങ്കിൽ ഇസ്രായേൽ വർഷങ്ങളായി ജയിലിൽ അടക്കപ്പെട്ട സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഏഴായിരത്തിനു മുകളിൽ വരുന്ന ആളുകളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. ഹമാസ് ബന്ദിയാക്കിയ ഗിലാദ് ഷാലിത്ത് എന്ന ഇസ്രായേൽ സൈനികനെ മോചിപ്പിക്കാൻ 2011ൽ ആയിരത്തിലേറെ ഫലസ്തീനി തടവുകാരെ ഇസ്രായേൽ വിട്ടയച്ചിരുന്നു. ഇതായിരുന്നു ഹമാസിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ വിലപേശൽ വിട്ടയക്കൽ.