കോഴിക്കോട്: റവന്യൂ ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ച് നാളെ കോഴിക്കോട് ജില്ലയിലെ വിഎച്ച്എസ്ഇ ഹയർ സെക്കൻഡറി സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ മനോജ് കുമാർ അറിയിച്ചു. ഈ അവധിക്ക് പകരം അടുത്ത ഒരു അവധി ദിവസം പ്രവർത്തി ദിനമാക്കി ക്രമീകരിക്കുന്നതാണ്.