വടകര : കലാ കരവിരുതിന്റെ കരകൗശല മേളകളില്‍ ഒന്നായ സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള ഡിസംബര്‍ നാളെ മുതല്‍ ജനുവരി എട്ട് വരെ ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ നടക്കും. റഷ്യ, ടുണീഷ്യ, ഈജിപ്ത് തുടങ്ങി 11 വിദേശരാജ്യങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്ധര്‍ മേളയില്‍ പങ്കെടുക്കും. കുടാതെ വിവിധ സംസ്ഥാനങ്ങളിലെ 400 ൽപ്പരം കരകൗശല വിദഗ്ധരും എത്തുന്നുണ്ട്.ഇന്ന് ആരഭിക്കുന്ന മേള 08 ജനുവരി 2024 അവസാനിക്കും.ഇത്തവണ പ്രവേശന ടിക്കറ്റ് ഓണ്‍ലൈന്‍ വഴി ഔദ്യോഗിക വെബ്സൈറ്റ് ആയ https://sargaalaya.in/വഴി ബുക്ക് ചെയ്യുവാന്‍ സൗകര്യം നല്‍കിയിട്ടുണ്ട്.
നെതർലൻഡ്‌സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ ഡെസ്റ്റിനേഷൻസിന്റെ ലോകത്തെ ഏറ്റവും മികച്ച നൂറു സുസ്ഥിര വികസന സ്റ്റോറികളിൽ ഇടം നേടിയ അന്താരാഷ്ട്ര നേട്ടത്തിന്റെ നിറവിലാണ് സർഗാലയയുടെ 11-ാമത് എഡിഷന്‍ കലാ-കരകൗശല മേള സംഘടിപ്പിക്കുന്നത്. മേളയുടെ ഉദ്ഘാടനം കാനത്തിൽ ജമീല എം.എൽ.എ നിര്‍വഹിക്കും. പയ്യോളി നഗരസഭാ ചെയർമാൻ വി.കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും.
_____________________
നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------