കോട്ടയം: പാലാ കടപ്പാട്ടൂര്‍ ബൈപാസില്‍ ബൈകില്‍ ഗ്യാസ് ലോറിയിടിച്ച് അച്ഛനും മകനും ഗുരുതരമായി പരുക്കേറ്റു. പൂഞ്ഞാര്‍ പെരുനിലം സ്വദേശികളായ കളപ്പുരയ്ക്കല്‍ ബെന്നിയ്ക്കും മകന്‍ ആല്‍ബിനുമാണ് പരുക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 8.30ഓടെയായിരുന്നു അപകടം. പാലാ പന്ത്രണ്ടാം മൈലില്‍ നിന്നും കടപ്പാട്ടൂരിലേയ്ക്ക് വരികയായിരുന്നു ലോറി.
മുരിക്കുംപുഴ കത്തീഡ്രല്‍ പള്ളി റോഡ് വഴിയെത്തി ബൈപാസ് റോഡ് കുറുകെ കടന്ന്
മുത്തോലിയിലേയ്ക്ക് പോകാന്‍ ശ്രമിക്കവെയാണ് ബൈകില്‍ ലോറി ഇടിച്ചത്.
ജന്‍ക്ഷനില്‍ വച്ചാണ് അപകടമുണ്ടായത്. പ്രധാന റോഡിലൂടെ ലോറി വേഗത്തില്‍
പോവുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
പരുക്കേറ്റ അച്ഛനേയും മകനേയും ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.