റിയാദ്: സഊദി അറേബ്യയില്‍ പ്രവാസി മലയാളി ജോലിക്കിടെ
കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് സ്വദേശി മാമൂട്ടില്‍
സുകുമാരന്‍ സുദീപ് (55) ആണ് മരിച്ചത്. വര്‍ക് ഷോപില്‍ ജോലിക്കിടെ
കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും
രക്ഷിക്കാനായില്ല.
റിയാദ് എക്‌സിറ്റ് എട്ടില്‍ ദമ്മാം റോഡിലുള്ള
ഫഹസ് ദൗരിയിലാണ് സുദീപ് ജോലി ചെയ്യുന്ന വര്‍ക്‌ഷോപ്. വാഹനങ്ങളുടെ ഓയില്‍
മാറ്റുന്ന ജോലിക്കിടെയാണ് കുഴഞ്ഞുവീണത്. ഹൃദയാഘാതമുണ്ടായി പെട്ടെന്ന് മരണം
സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ 33 വര്‍ഷമായി റിയാദില്‍
പ്രവാസിയാണ്.
മൃതദേഹം സമീപത്തെ റഫ ആശുപത്രിയിലാണ്. ഉടന്‍ ശുമൈസി
ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റും. മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിന്
ഇന്‍ഡ്യന്‍ കള്‍ചറല്‍ ഫൗന്‍ഡേഷന്‍ (ഐ സി എഫ്) വെല്‍ഫെയര്‍ വിഭാഗം സെക്രടറി
റസാഖ് വയല്‍ക്കരയുടെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഭാര്യ:
ബിജി, മക്കള്‍: സോനു, ശ്രുതി.