യൂസുഫ് അൽ സലാമാ !! മസ്ജിദുൽ അഖ്‌സയിലെ ഇമാം ... അറിവിന്റെ മഹാസാഗരം , മനഃസാക്ഷിയില്ലാത്ത ഇസ്രായിൽ സൈന്യം ഇന്ന് നടത്തിയ വ്യോമാക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെട്ടത് .ഇന്ന് മധ്യ ഗസ്സയിലെ മഗാസി ക്യാംപിലെ ഇസ്രായേൽ വ്യോമാക്രമണം നടന്നത്. സംഭവത്തിൽ യൂസുഫ് സലാമയുടെ കുടുംബത്തിലെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വൈകീട്ട് നടന്ന മയ്യിത്ത് നമസ്‌കാരത്തിൽ നൂറുകണക്കിനു പേരാണു പങ്കെടുത്തത്.

1954ൽ ഗാസയിലെ ഒരു ഒരു അഭയാർത്ഥി ക്യാമ്പിൽ ജനിച്ച അദ്ദേഹം അൽ അസ്ഹർ യൂണിവേഴ്‌സിറ്റിയിൽ അധ്യാപകനും ഫലസ്തീനിൽ മത കാര്യവകുപ്പ് മന്ത്രിയുമായി സേവനം ചെയ്തിട്ടുണ്ട്. നിരവധി അമൂല്യ ഗ്രന്ധങ്ങളുടെ രചയിതാവായ ഷെയ്ഖ് സമാധാനപ്രിയനായിരുന്നു . ഖുദ്സിന്റെ മോചനത്തിനായി ലഭിക്കുന്ന വേദികളിലെല്ലാം നിരന്തരം സംസാരിച്ചു.

അതേസമയം, ഗസ്സയിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. മധ്യഗസ്സയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ വ്യോമാക്രമണത്തിൽ നൂറിലേറെ പേർ കൊല്ലപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു. 286 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------