ഐസോൾ :തിങ്കളാഴ്ച നടന്ന വോട്ടെണ്ണലിൽ  40 അംഗ നിയമസഭയിൽ 28 സീറ്റുകൾ നേടി മിസോറാമിൽ സോറം പീപ്പിൾസ് ഭരണത്തിലേക്ക്. ഇത്തവണ സംസ്ഥാനത്ത് എം എൻ എഫുമായി സഖ്യത്തിൽ ഇരുന്ന് ബിജെപി ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ രണ്ട് സീറ്റ് മാത്രമാണ് നേടാൻ സാധിച്ചത്. മുഖ്യമന്ത്രി ഇന്നലെ ഗവർണർ ഹരി ബാബുവിനു രാജി സമർപ്പിച്ചു. മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ എം എൻ എഫ്  സംസ്ഥാനത്ത് എൻഡിഎ യിൽ നിന്നും പിൻവാങ്ങിയെങ്കിലും ദേശീയതലത്തിൽ സഖ്യത്തിൽ തുടരുകയാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥി ലാൽദുഹോമ  സെർച്ചിപ്പ് സീറ്റിൽ നിന്നാണ് വിജയിച്ചത്.