മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചോടെ മേൽശാന്തി പി എൻ മഹേഷാണ് നട തുറന്നത്. ജനുവരി 15നാണ് മകരവിളക്ക്. ഇന്ന് ഉച്ചമുതലാണ് തീർഥാടകർക്ക് പമ്പയിൽ നിന്ന് പ്രവേശനമനുവദിച്ചത്.


യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച് ഭസ്മവിഭൂഷിതനായി യോഗനിദ്രയിലുള്ള അയ്യപ്പനെ ഉണർത്തിയതോടെ മകരവിളക്ക് മകരവിളക്ക് മഹോത്സവത്തിന് തുടക്കം. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി പി എൻ മഹേഷാണ് നട തുറന്നത്. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി ആഴിയിൽ അഗ്നി പകർന്നു. ഇതിന് ശേഷമായിരുന്നു തീർഥാടകർക്ക് ദർശനമനുവദിച്ചത്.

ആർ ആനന്ദ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള 1800 പൊലീസുകാരുടെ പുതിയ ബാച്ച് ഇന്ന് രാവിലെയാണ് ചുമതലയേറ്റെടുത്തത് മണ്ഡല കാലത്തിൻറെ ആദ്യഘട്ടത്തിൽ ഉണ്ടായ പിഴവുകൾ പരിഹരിച്ച് തീർഥാടകർക്ക് സുഗമമായ ദർശനം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസും ദേവസ്വം ബോർഡും. നട തുറക്കുന്ന ദിവസമായതിനാൽ വേർച്വൽ ക്യൂ വഴിയുള്ള ബുക്കിംഗ് 26,000മായി കുറച്ചിട്ടുണ്ട്.