കേന്ദ്രസർവകലാശാലകളിലും മറ്റും പോസ്റ്റ് ഗ്രാജുവേറ്റ് (PG) പ്രോഗ്രാമുകളിലേക്കുള്ള കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി-2024) ദേശീയതലത്തിൽ മാർച്ച് 11 മുതൽ 28 വരെ നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ ആഭിമുഖ്യത്തിൽ നടത്തും. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://pgcuet.samarth.ac.inൽ ഇൻഫർമേഷൻ ബുള്ളറ്റിൻ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഈ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 3 ഷിഫ്റ്റുകളായിട്ടാണ് നടത്തുക. രാവിലെ 9-10.45 വരെയും ഉച്ചക്ക് 12.45- 2.30 വരെയും വൈകീട്ട് 4.30-6.15 മണി വരെ യുമാണ് പരീക്ഷകൾ ക്രമീകരിച്ചിട്ടുള്ളത്. പരീക്ഷാഘടനയും സിലബസും അപേക്ഷാസ മർപ്പണത്തിനുള്ള നിർദേശങ്ങളും ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.

കേരളത്തിൽ ആലപ്പുഴ/ചെങ്ങന്നൂർ, എറണാകുളം/മൂവാറ്റുപുഴ, അങ്കമാലി, ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ, വയനാട് നഗരങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചിട്ടുള്ളത്. ലക്ഷദ്വീപിൽ കവരത്തിയാണ് പരീക്ഷാകേന്ദ്രം.

നിർദേശാനുസരണം ഓൺലൈനായി ജനുവരി 24നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപാകതകൾ പരിഹരിക്കുന്നതിന് ജനു വരി 27-29 വരെ സൗകര്യം ലഭിക്കും.

▪️പരീക്ഷ മാർച്ച് 11 മുതൽ 28 വരെ

പരീക്ഷാതീയതിയും ഷിഫ്റ്റും സെന്ററും അഡ്മിറ്റ് കാർഡിലുണ്ടാവും. കോഴ്സുകളും യോഗ്യതാ മാനദണ്ഡങ്ങളും മനസ്സിലാക്കി വേണം ക്വസ്റ്റ്യൻ പേപ്പർ കോഡുകൾ തിരഞ്ഞെടുക്കേണ്ടത്.

____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------