സ്ത്രീധനം ചോദിക്കുന്നവരോട് താൻ പോടോ എന്ന് പറയാൻ പെൺകുട്ടികൾക്ക് ധൈര്യം ഉണ്ടാവണം എന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.സ്ത്രീധനം നമ്മുടെ സമൂഹത്തില്‍ ഉണ്ടാക്കുന്ന വിപത്തുകളില്‍ നിന്നും നാം മോചിതരായി എന്നാണ് നാം കരുതിയത് എന്നാല്‍ സമീപ കാലത്തെ സംഭവങ്ങള്‍ ഇന്നും അതിന്‍റെ പ്രയാസങ്ങള്‍ തുടരുന്നു എന്ന് വേണം കരുതാന്‍. സമൂഹം ഒറ്റക്കെട്ടായി ഇത്തരം തിന്മകള്‍ക്കെതിരെ ഒന്നിച്ച് മുന്നേറാന്‍ ഇനിയും വൈകികൂടാ എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യ സര്‍ക്കാര്‍ വളരെ ഗൌരവമായിട്ടാണ് കാണുന്നത് കുറ്റക്കാര്‍ക്ക് കനത്ത ശിക്ഷ തന്നെ ലഭിക്കും എന്ന് മുഖ്യന്‍ അടിവരയിട്ടു പറഞ്ഞു.