ന്യൂഡൽഹി: ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ ഡാറ്റാ ബാങ്കിൽ നിന്നും 81 കോടിയിലധികം ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി ഡാർക്ക് വെബ്ബ് വഴി വില്പന നടത്തിവന്ന നാലു പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.മൂന്നു സംസ്ഥാനങ്ങളിൽ നിന്നുള്ള നാലു പേരെയാണ് നിലവിൽ പിടികൂടിയിരിക്കുന്നത്. ആധാർ പാസ്പോർട്ട് അടക്കമുള്ള രേഖകളുടെ വന്‍ ചോര്‍ച്ച   ഒക്ടോബറിൽ കണ്ടെത്തിയിരുന്നു.ഇതിനെ തുടർന്ന് കേന്ദ്ര ഏജൻസികൾ നടത്തിയ പരിശോധനയിലും നടന്നതായി സ്ഥിരീകരിച്ചു. രാജ്യത്തെ നടുക്കിയ ഈ ഡാറ്റാ ചോർച്ച കണ്ടെത്തിയ പോലീസ് സ്വമേധയാ കേസ്ര ജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.


യു എസ്സ് സുരക്ഷ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ( എഫ് ബി  ഐ), പാക്കിസ്ഥാനിൽ ആധാർ പോലെ ഉപയോഗിക്കപ്പെടുന്ന കമ്പ്യൂട്ടറൈസ്ഡ് നാഷണൽ ഐഡന്റി കാർഡ് എന്നിവയിൽ നിന്നുമുള്ള വിവരങ്ങളും മോഷ്ടിച്ചതായി പ്രതികൾ ചോദ്യം ചെയ്യൽ സമ്മതിച്ചെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

 മൂന്നുവർഷം മുമ്പ് ഒരു ഗെയിമിംഗ് പ്ലാറ്റ്ഫോമിൽ വച്ചാണ് പ്രതികൾ പരസ്പരം പരിചയപ്പെടുന്നതും പെട്ടെന്ന് പണം സമ്പാദിക്കുവാൻ വേണ്ടി ഇത്തരം കുറ്റകൃത്യം നടത്തുവാൻ തീരുമാനിച്ചതന്നും മനസ്സിലാക്കിയതായി  പോലീസ് പറഞ്ഞു.