ഡൽഹി: ഇന്ത്യയില്‍ ഉയര്‍ന്നു വരുന്ന മലിനീകരണം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി വാഹനങ്ങളുടെ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കി. പല ഇടങ്ങളിലും പുക പശോധന കേന്ദ്രങ്ങള്‍ വാഹനം പരിശോധിക്കുക പോലും ചെയ്യാതെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായി കണ്ടെത്തി.
ഇനി വാഹനങ്ങളുടെ പുക പരിശോധന നടത്തിയാല്‍ മാത്രം പോര. പരിശോധനയുടെ വീഡിയോ ചിത്രീകരിക്കുകയും വേണമെന്ന് കേന്ദ്രം. പുക പരിശോധന നടത്തുന്ന വീഡിയോ വെറുതെ ചിത്രീകരിച്ചാല്‍ മാത്രം പോര, സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുമ്പ് വീഡിയോ സര്‍ക്കാരിന്റെ പരിവാഹന്‍ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണമെന്നാണ് നിർദ്ദേശം. രാജ്യത്തെ എല്ലാ വാഹനങ്ങള്‍ക്കും ഇത് ബാധകമാണ്.
വ്യപകമായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി. തട്ടിപ്പുകള്‍ തടയുകയും പരിശോധനകളിലെ കൃത്യതയും ഉറപ്പുവരുത്തുനാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ ഉയര്‍ന്നു വരുന്ന മലിനീകരണം നിയന്ത്രണ വിധേയമാക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നത്. ഒരോ വര്‍ഷവും ഇന്ത്യന്‍ നിരത്തില്‍ എത്തുന്ന വാഹനങ്ങളുടെ എണ്ണം വലിയ തോതിലാണ് വര്‍ധിക്കുന്നത്. അതിനാൽ നിയമം കർശനമായി നടപ്പാക്കണമെന്നാണ് നിർദ്ദേശം.
പുതിയതായി രജിസ്റ്റർ ചെയ്യുന്ന വാഹനം ആദ്യ വര്‍ഷം പുക പരിശോധന നടത്തേണ്ടതില്ല. എന്നാൽ ഇത് കഴിഞ്ഞ് കൃത്യമായ ഇടവേളകളില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 1988-ലെ മോട്ടോര്‍ വെഹിക്കിള്‍സ് ആക്ടിന്റെ സെക്ഷന്‍ 190 (2) പ്രകാരം ഇന്റേണല്‍ കമ്പഷന്‍ എഞ്ചിനില്‍ ഓടുന്ന എല്ലാ വാഹനങ്ങള്‍ക്കും പിയുസി വേണം. എല്ലാ പുക പരിശോധന സര്‍ട്ടിഫിക്കറ്റിലും അതിന്റെ വാലിഡിറ്റി രേഖപ്പെടുത്തിയിരിക്കും.
ഡേറ്റ് കഴിഞ്ഞ് പുതുക്കാന്‍ 7 ദിവസത്തെ സാവകാശമാണ് നല്‍കിയിരിക്കുന്നത്. എഞ്ചിനിലെ ജ്വലനത്തിന് ശേഷം വാഹനം പുറന്തളളുന്ന പുകയിലെ കാര്‍ബണിന്റെ അളവിനെയാണ് പൊലൂഷന്‍ ടെസ്റ്റിലൂടെ കണ്ടെത്തുന്നത്. എല്ലാ വാഹനങ്ങളും പുറത്ള്ളു്‌ന പുകയില്‍ കാര്‍ബണ്‍ അടങ്ങിയിട്ടുണ്ടാകും. അതിന് പരിധിയും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. വാഹനത്തിന്റെ എമിഷന്‍ പരിധിക്കുള്ളിലാണ് എന്ന് പുക പരിശോധ സര്‍ട്ടിഫിക്കറ്റ് വ്യക്തമാക്കുന്നത്.
വാഹനങ്ങള്‍ എമിഷന്‍ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പ്രധാനമായും 6 വിഭാഗത്തിലാണുള്ളത്.. ഭാരത് സ്റ്റേജ് (BS) ന് മുമ്പ് ഉള്ളത്.
2. ഭാരത് സ്റ്റേജ് I (BS – I)
3. ഭാരത് സ്റ്റേജ് II (BS – II)
4. ഭാരത് സ്റ്റേജ് III (BS – III)
5. ഭാരത് സ്റ്റേജ് IV (BS – IV)
6. ഭാരത് സ്റ്റേജ് VI (BS – VI)
ആദ്യ 4 വിഭാത്തില്‍പ്പെട്ട എല്ലാ വാഹനങ്ങളുടെയും പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റ കാലാവധി ആറു മാസമാണ്. BS IV വാഹനങ്ങളില്‍ 2 വീലറിനും 3 വീലറിനും (പെട്രോള്‍ മാത്രം) 6 മാസം. BS IV ല്‍പ്പെട്ട ഡീസല്‍ വാഹനങ്ങള്‍ക്ക് 1 വര്‍ഷം. BS VI-ല്‍പ്പെട്ട എല്ലാ വാഹനങ്ങള്‍ക്കും ഒരു വര്‍ഷമാണ് കാലാവധി. കണ്‍സ്ട്രക്ഷന്‍ വാഹനങ്ങള്‍, എര്‍ത്ത് മൂവിംഗ് വാഹനങ്ങള്‍ ഒഴികെ ഇപ്പോള്‍ എല്ലാ വാഹനങ്ങളും BS VI വിഭാഗത്തിലാണ് എമിഷന്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്ഹി: ഇന്ത്യയില്‍ ഉയര്‍ന്നു വരുന്ന മലിനീകരണം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി വാഹനങ്ങളുടെ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കി. പല ഇടങ്ങളിലും പുക പശോധന കേന്ദ്രങ്ങള്‍ വാഹനം പരിശോധിക്കുക പോലും ചെയ്യാതെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായി കണ്ടെത്തി.
ഇനി വാഹനങ്ങളുടെ പുക പരിശോധന നടത്തിയാല്‍ മാത്രം പോര. പരിശോധനയുടെ വീഡിയോ ചിത്രീകരിക്കുകയും വേണമെന്ന് കേന്ദ്രം. പുക പരിശോധന നടത്തുന്ന വീഡിയോ വെറുതെ ചിത്രീകരിച്ചാല്‍ മാത്രം പോര, സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുമ്പ് വീഡിയോ സര്‍ക്കാരിന്റെ പരിവാഹന്‍ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണമെന്നാണ് നിർദ്ദേശം. രാജ്യത്തെ എല്ലാ വാഹനങ്ങള്‍ക്കും ഇത് ബാധകമാണ്.
വ്യപകമായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി. തട്ടിപ്പുകള്‍ തടയുകയും പരിശോധനകളിലെ കൃത്യതയും ഉറപ്പുവരുത്തുനാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ ഉയര്‍ന്നു വരുന്ന മലിനീകരണം നിയന്ത്രണ വിധേയമാക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നത്. ഒരോ വര്‍ഷവും ഇന്ത്യന്‍ നിരത്തില്‍ എത്തുന്ന വാഹനങ്ങളുടെ എണ്ണം വലിയ തോതിലാണ് വര്‍ധിക്കുന്നത്. അതിനാൽ നിയമം കർശനമായി നടപ്പാക്കണമെന്നാണ് നിർദ്ദേശം.
പുതിയതായി രജിസ്റ്റർ ചെയ്യുന്ന വാഹനം ആദ്യ വര്‍ഷം പുക പരിശോധന നടത്തേണ്ടതില്ല. എന്നാൽ ഇത് കഴിഞ്ഞ് കൃത്യമായ ഇടവേളകളില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 1988-ലെ മോട്ടോര്‍ വെഹിക്കിള്‍സ് ആക്ടിന്റെ സെക്ഷന്‍ 190 (2) പ്രകാരം ഇന്റേണല്‍ കമ്പഷന്‍ എഞ്ചിനില്‍ ഓടുന്ന എല്ലാ വാഹനങ്ങള്‍ക്കും പിയുസി വേണം. എല്ലാ പുക പരിശോധന സര്‍ട്ടിഫിക്കറ്റിലും അതിന്റെ വാലിഡിറ്റി രേഖപ്പെടുത്തിയിരിക്കും.
ഡേറ്റ് കഴിഞ്ഞ് പുതുക്കാന്‍ 7 ദിവസത്തെ സാവകാശമാണ് നല്‍കിയിരിക്കുന്നത്. എഞ്ചിനിലെ ജ്വലനത്തിന് ശേഷം വാഹനം പുറന്തളളുന്ന പുകയിലെ കാര്‍ബണിന്റെ അളവിനെയാണ് പൊലൂഷന്‍ ടെസ്റ്റിലൂടെ കണ്ടെത്തുന്നത്. എല്ലാ വാഹനങ്ങളും പുറത്ള്ളു്‌ന പുകയില്‍ കാര്‍ബണ്‍ അടങ്ങിയിട്ടുണ്ടാകും. അതിന് പരിധിയും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. വാഹനത്തിന്റെ എമിഷന്‍ പരിധിക്കുള്ളിലാണ് എന്ന് പുക പരിശോധ സര്‍ട്ടിഫിക്കറ്റ് വ്യക്തമാക്കുന്നത്.
വാഹനങ്ങള്‍ എമിഷന്‍ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പ്രധാനമായും 6 വിഭാഗത്തിലാണുള്ളത്.. ഭാരത് സ്റ്റേജ് (BS) ന് മുമ്പ് ഉള്ളത്.
2. ഭാരത് സ്റ്റേജ് I (BS – I)
3. ഭാരത് സ്റ്റേജ് II (BS – II)
4. ഭാരത് സ്റ്റേജ് III (BS – III)
5. ഭാരത് സ്റ്റേജ് IV (BS – IV)
6. ഭാരത് സ്റ്റേജ് VI (BS – VI)
ആദ്യ 4 വിഭാത്തില്‍പ്പെട്ട എല്ലാ വാഹനങ്ങളുടെയും പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റ കാലാവധി ആറു മാസമാണ്. BS IV വാഹനങ്ങളില്‍ 2 വീലറിനും 3 വീലറിനും (പെട്രോള്‍ മാത്രം) 6 മാസം. BS IV ല്‍പ്പെട്ട ഡീസല്‍ വാഹനങ്ങള്‍ക്ക് 1 വര്‍ഷം. BS VI-ല്‍പ്പെട്ട എല്ലാ വാഹനങ്ങള്‍ക്കും ഒരു വര്‍ഷമാണ് കാലാവധി. കണ്‍സ്ട്രക്ഷന്‍ വാഹനങ്ങള്‍, എര്‍ത്ത് മൂവിംഗ് വാഹനങ്ങള്‍ ഒഴികെ ഇപ്പോള്‍ എല്ലാ വാഹനങ്ങളും BS VI വിഭാഗത്തിലാണ് എമിഷന്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നത്.
_____________________
നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------