മുംബൈ: 2024ലെ ഹജ്ജ് തീർത്ഥാടനത്തിനുള്ള അപേക്ഷ കേന്ദ്ര ഹജ്ജ് കമ്മിറ്റി തിങ്കളാഴ്ച മുതൽ സ്വീകരിച്ചു തുടങ്ങി. ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഹജ്ജ് സുബിത എന്ന പേരിൽ ആൻഡ്രോയിഡ് മൊബൈൽ ആപ്പ് വഴിയും അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുന്നതാണ്. ഡിസംബർ 20ന് മുമ്പുള്ളതും 2025 ജനുവരി ഒന്നു വരെ കാലാവധി ഉള്ളതുമായ പാസ്പോർട്ട് ഉള്ളവർക്ക് മാത്രമേ അപേക്ഷിക്കാൻ ആവുകയുള്ളൂ. കോഴിക്കോട് കണ്ണൂർ കൊച്ചി എന്നീ മൂന്ന് വിമാനത്താവളങ്ങളിലും കേരളത്തിൽ പുറപ്പെടൽ കേന്ദ്രങ്ങളുണ്ട്. വയോധികർക്കും പുരുഷു തുണയില്ലാത്ത സ്ത്രീകൾക്കുമുള്ള മുൻഗണന ഈ തവണയും തുടരും. കോവിഡിനെ തുടർന്ന് തീർത്ഥാടനത്തിന് കുട്ടികൾക്ക് ഉണ്ടായിരുന്ന നിയന്ത്രണം എടുത്തു മാറ്റുകയും ചെയ്തു. കൂടുതൽ വിവരങ്ങൾക്ക് ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ https://www.hajcommittee.gov.in/ സന്ദർശിക്കുക.