ആധാർ കാർഡ് https://myaadhaar.uidai.gov.in/  പോര്‍ട്ടല്‍ വഴി  സൗജന്യമായി  രേഖകള്‍ പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി. ആധാറിലെ വിശദാംശങ്ങൾക്ക് പകരമായി പൌരന്മാരുടെ ഒരു ഐഡി പ്രൂഫും അഡ്രസ്‌ പ്രൂഫും നല്‍കുന്നത്  സൗജന്യമായി ഓൺലൈനിൽ പുതുക്കാനുള്ള കാലാവധിയാണ് നീട്ടിയത്. 2024 മാര്‍ച്ച്‌ 14 ആണ് പുതുക്കിയ തീയതി. അവസാന തീയതിക്കകം അപേക്ഷകർ അവരുടെ ഏറ്റവും പുതിയ ഡെമോ​ഗ്രാഫിക് വിശദാംശങ്ങൾ സമർപ്പിക്കണമെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആവശ്യപ്പെട്ടിട്ടുണ്ട്.

ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാത്തവര്‍, ഐഡന്റിറ്റി പ്രൂഫും വിലാസം തെളിയിക്കുന്ന രേഖകളും അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.പലരും തെറ്റിദ്ധരിച്ചത് ആധാര്‍ പുതുക്കുവാന്‍ ഫോട്ടോ പുതുക്കുക അല്ലെങ്കില്‍ മേല്‍വിലാസം പുതുക്കുക തുടങ്ങിയ ഡെമോഗ്രാഫിക് വിവരങ്ങള്‍ പുതുക്കുന്നതാണ് ആധാര്‍ പുതുക്കല്‍ എന്നാണ്.എന്നാല്‍ നിലവിലെ പേര്, വിലാസം എന്നീ വിവരങ്ങള്‍ സാധൂകരിക്കുന്ന ഐഡന്റിറ്റി പ്രൂഫും വിലാസം തെളിയിക്കുന്ന രേഖകളും അപ്‌ലോഡ് ചെയ്യേണ്ട പക്രിയയായ ഡോക്യുമെന്റ് പുതുക്കല്‍ ആണ് ഇപ്പോള്‍ നിര്‍ബന്ധമായി ചെയ്യേണ്ടത്.


ഓൺലൈനായി എങ്ങനെ അപ്ഡേറ്റ് ചെയ്യും?

ഇതിനായി ആധാർ നമ്പർ ഉപയോഗിച്ച് myaadhaar.uidai.gov.in എന്ന വെബ്സൈറ്റ് ലോഗിൻ ചെയ്യുക.

ഇതിനുശേഷം, സ്‌ക്രീനിൽ നൽകിയിരിക്കുന്ന 'പ്രൊസീഡ് ടു അപ്ഡേറ്റ് അഡ്രസ് ' എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക.

രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും

വിശദാംശങ്ങൾ നൽകിയ ശേഷം, ' അപ്ഡേറ്റ് ഡോക്യുമെൻറ്' എന്നതിൽ ക്ലിക്ക് ചെയ്യുക.

പരിശോധിച്ച ശേഷം ഡോക്യുമെൻറ് വിശദാംശങ്ങൾ ശരിയാണെങ്കിൽ,ഐഡന്റിറ്റി പ്രൂഫും വിലാസം തെളിയിക്കുന്ന രേഖകളും അപ്‌ലോഡ്  ചെയ്യുക.

അപ്ഡേഷൻ പൂർത്തിയായ ശേഷം 14 അക്ക യുആർഎൻ നമ്പർ ലഭിക്കും.
ഈ നമ്പർ ഉപയോഗിച്ച് അപ്ഡേഷൻ സ്റ്റാറ്റസ് പരിശോധിക്കാം
അപ്‌ലോഡ് ചെയ്യുന്നതിന് ആവശ്യമായ ഡോക്യുമെന്റുകൾ കൈവശമുണ്ടെന്ന് ഉറപ്പാക്കാം