ഇംഫാൽ : വംശീയ കലാപം നടക്കുന്ന മണിപ്പൂരിൽ വീണ്ടും കൂട്ടക്കൊല. തിങ്കളാഴ്ച വൈകിട്ട് 2 സാഹിത്യ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കുറഞ്ഞത് 13 പേരെങ്കിലും കൊല്ലപ്പെട്ടതായി അറിയാൻ സാധിച്ചത്. കൊല്ലപ്പെട്ടവർ നിരോധിത സംഘടന പി എൽ എ യുടെ പ്രവർത്തകരാണ് എന്നാണ് കരുതുന്നത്. മൃതദേഹങ്ങൾക്ക് അരികിൽ നിന്ന് ആയുധങ്ങൾ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. നടമാടിയ വംശീയ കലാപം ബാധിക്കാത്ത ഇവിടം ഗിരിവർഗ്ഗക്കാരുടെ മേഖലയാണ്.