രാജ്യത്തെ 10 ഐ.ഐ.ടികളിൽ 2024 വർഷത്തെ മുഴുവൻ സമയ എം.ബി.എ പ്രവേശനത്തിന് സമയമായി. ഐ.ഐ.എം കാറ്റ് സ്കോർ അടിസ്ഥാനത്തിലാണ് സെലക്ഷൻ. യോഗ്യത മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ അടക്കം കൂടുതൽ വിവരങ്ങൾ ഐ.ഐ.ടികളുടെ വെബ്സൈറ്റിൽ ലഭിക്കും.
✅1. ഐ.ഐ.ടി മദ്രാസ് (https://doms.iitm.ac.in): എം.ബി.എ സ്പെഷലൈസേഷനുകൾ -ഫിനാൻസ്, ഇന്റഗ്രേറ്റിവ് മാനേജ്മെന്റ്, എച്ച്.ആർ ആൻഡ് ഒ.ബി, മാർക്കറ്റിങ് ഓപറേഷൻസ്, ഇൻഫർമേഷൻ സിസ്റ്റംസ്. യോഗ്യത -ഫസ്റ്റ്ക്ലാസ് ബിരുദം.
✅2. ഐ.ഐ.ടി ബോംബെ (www.som.iitb.ac.in): ടെക്നോളജി മാനേജ്മെന്റിന് പ്രാമുഖ്യമുള്ള എം.ബി.എ പ്രോഗ്രാം. യോഗ്യത -ഫസ്റ്റ്ക്ലാസ് ബിരുദം അല്ലെങ്കിൽ മാസ്റ്റേഴ്സ് ബിരുദം.
✅3. ഐ.ഐ.ടി ഡൽഹി (https://dms.iitd.ac.in): ഡിപ്പാർട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എം.ബി.എ, എം.ബി.എ (ടെലികമ്യൂണിക്കേഷൻ സിസ്റ്റംസ് മാനേജ്മെന്റ്): യോഗ്യത -ഫസ്റ്റ്ക്ലാസ് ബിരുദം.
✅4. ഐ.ഐ.ടി ധൻബാദ് (www.iitism.ac.in): എം.ബി.എ, എം.ബി.എ (ബിസിനസ് അനലിറ്റിക്സ്): യോഗ്യത -ഫസ്റ്റ്ക്ലാസ് ബി.ടെക് ബിരുദം.
✅5. ഐ.ഐ.ടി ഗുവാഹതി (www.iitg.ac.in/sob): ഫസ്റ്റ്ക്ലാസ് ബിരുദം/മാസ്റ്റേഴ്സ് ബിരുദമാണ് യോഗ്യത.
✅6. ഐ.ഐ.ടി ജോധ്പുർ (https://iitj.ac.in/schools/index.php): എം.ബി.എ, എം.ബി.എ ടെക്നോളജി, എം.ബി.എ (ഫിൻടെക് ആൻഡ് സൈബർ സെക്യൂരിറ്റി). യോഗ്യത -ഫസ്റ്റ്ക്ലാസ് ബി.ഇ/ബി.ടെക്/എം.ടെക്.
✅7. ഐ.ഐ.ടി കാൺപുർ (https://ifacet.iitk.ac.in/mba admission): ഫിനാൻസ്, ഓപറേഷൻസ്, ഐ.ടി/അനലിറ്റിക്സ് സ്ട്രാറ്റജി, മാർക്കറ്റിങ്, ഇക്കണോമിക്സ്, എച്ച്.ആർ സ്പെഷലൈസേഷൻ.
✅8. ഐ.ഐ.ടി ഖരഗ്പുർ (https://som.iitkgp.ac.in/MBA) വിനോദ് ഗുപ്ത സ്കൂൾ ഓഫ് മാനേജ്മെന്റാണ് MBA കോഴ്സ് നടത്തുന്നത്. സ്പെഷലൈസേഷൻ -ജനറൽ മാനേജ്മെന്റ് ഇക്കണോമിക്സ്, മാർക്കറ്റിങ് ഓപറേഷൻസ്, ഫിനാൻസ്, ബിസിനസ് അനലിറ്റിക്സ്, ഓർഗനൈസേഷനൽ ബിഹേവിയർ.
✅9, 10. ഐ.ഐ.ടി റൂർക്കി (https://ms.iitr.ac.in), ഐ.ഐ.ടി മാൻഡി (https://iitmandi.ac.in): മാനേജ്മെന്റ് പി.ജി പ്രോഗ്രാം. കൂടുതൽ വിവരങ്ങൾ അതത് വെബ്സൈറ്റിൽ.