ബദൽ വിദ്യാലയം???!! അത് എങ്ങിനെ ?? അങ്ങിനെയൊന്നുണ്ടോ!!!
ഗോപാലകൃഷ്ണന്‍ മാഷും വിജയലക്ഷ്മി ടീച്ചറും ഒന്നിക്കുമ്പോള്‍ അത് വിദ്യാഭ്യാസ ചരിത്രത്തിൽ പുതിയ ഒരു അദ്ധ്യായം രചിക്കുക ആയിരുന്നു."സാരംഗ്" ലോകത്തിനു വിദ്യാഭ്യാസ സമ്പ്രദായങ്ങളില്‍ പുതിയ വെളിച്ചം നല്‍കുന്ന ഒരു ചിന്താധാരയാണ് .ലോകം ആധുനിക വിദ്യാഭ്യാസത്തിനു വിവിധ നിര്‍വചനം നല്‍കിയപ്പോള്‍ ചില തിരിഞ്ഞു നടത്തം ആണ് സാരംഗ് സ്കൂള്‍.40 വർഷങ്ങൾ പിന്നിട്ടിട്ടും കേരളക്കരയിലെ പലരും അറിയാതെ പോയ ഒരു വിദ്യാഭ്യാസ ജീവിത രീതിയാണ് മാഷും ടീച്ചറും മുന്നോട്ട് വെക്കുന്നത്.മനുഷ്യന്‍ പരിസ്ഥിതിയുമായി ഇണങ്ങി ജീവിക്കേണ്ടതും നമ്മുടെ ജീവിതത്തില്‍ പല പ്രശ്നങ്ങളിലും ഒരു പരിഹാരമാണ് ഈ അധ്യാപക ദമ്പതികള്‍ നമുക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്.
ചില നിമിത്തങ്ങളുടെ ഫലമായി ചിലതു സംഭവിക്കുകയാണ്. മുൻകൂട്ടി കണ്ട പദ്ധതികളില്ലാതെ അതു സംഭവിക്കുന്നു. ഞങ്ങൾ കണ്ടുമുട്ടിയതും പ്രണയിച്ചതും ഇന്നു കാണുന്ന ‘സാരംഗ്’ ഉണ്ടാകുന്നതും മറ്റും ചില നിമിത്തങ്ങളുടെ ഫലമായിരുന്നു. തിരിഞ്ഞുനോക്കുമ്പോൾ അത്ഭുതം തോന്നുന്നു. എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നു!ആവോ ആർക്കറിയാം.ഗോപാലകൃഷ്ണന്‍ മാഷും വിജയ ലക്ഷ്മി ടീച്ചറും പറയുന്നു.അതേ ചില നിമിത്തങ്ങള്‍ ചില ലക്ഷ്യങ്ങളും നാം ഓരോരുത്തര്‍ക്കും ഉണ്ട് എന്ന് ഇവര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
Full Article release soon....