നാദാപുരം കുമ്മങ്കോട് നിർമാണത്തിലിരിക്കുന്ന വീട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. അഹമ്മദ് മുക്ക് റേഷൻ കടക്ക് സമീപം പാലൊള്ളതിൽ മൻഷാദിന്റെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നാദാപുരം പോലീസ് സ്ഥലത്തെത്തി പരിശോധ നടത്തി. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട് എന്നാണ് പ്രാഥമിക  നിഗമനം.