നന്തി ബസാർ :നവംബർ 14 മുതൽ 17 വരെ വൻമുഖം ഗാവണ്മെന്റ് ഹൈസ്കൂളിൽ വെച്ച് നടക്കുന്ന മേലടി ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം തുറമുഖം പുരാ വസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. വിദ്യാലയത്തിലെ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ആലപിച്ച സ്വാഗത ഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത് കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷയായി. എച്ച് എം പിഡി സുചിത്ര റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി പി ദുൽഖിഫിൽ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, വൈസ് പ്രസിഡണ്ട് കുമാരി ചൈത്ര വിജയൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജീവാനന്ദൻ മാസ്റ്റർ, ബ്ലോക്ക് മെമ്പർ സുഹറ ഘാദർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ടി കെ ഭാസ്കരൻ, എം കെ മോഹനൻ, പുത്തലത്ത് റഫീഖ്, പപ്പൻ മൂടാടി, എ ഇ ഒ എൻ എം ജാഫർ, പിടിഎ പ്രസിഡണ്ട് നൗഫൽ നന്തി, കെ കെ മനോജ് കുമാർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ സംഘടന പ്രതിനിധികൾ എന്നിവർ പരിപാടിയിൽ സംസാരിച്ചു. സ്വാഗതസംഘം ചെയർമാനും മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ സി കെ ശ്രീകുമാർ സ്വാഗതവും ഹേമലാൽ മൂടാടി നന്ദിയും രേഖപ്പെടുത്തി
ഗവൺമെന്റ് ഹൈസ്കൂൾ വൻമുഖത്തെ ലഹരി വിരുദ്ധ ക്ലബ്ബും എക്സൈസ് ഡിപ്പാർട്ട്മെന്റ്, ജാഗ്രത സമിതിയും ലഹരിക്കെതിരെയുള്ള ഒപ്പു ശേഖരണത്തിന്റെ ഉദ്ഘാടനവും നടന്നു