അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വരികയായിരുന്ന സ്കൂട്ടറിൽ ഇടിച്ചുകയറുകയായിരുന്നു. പിന്നിൽ ഇരിക്കുകയായിരുന്ന അഭിരാമിയുടെ മകൾ അർപ്പിതയ്ക്കാണ് പരിക്കേറ്റത്.
ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും അപകടത്തിനു പിന്നാലെ അഭിരാമിക്ക് ബോധരഹിതയായി. ഓടിക്കൂടിയ നാട്ടുകാർ അഭിരാമിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.