മാനന്തവാടി: നവ കേരള സ്വദസ്സിനായി മുഖ്യമന്ത്രിയും മുഖ്യമന്ത്രിമാരും എത്തിയ ബസ് മാനന്തവാടിയിൽ ചളിയിൽ താഴ്ന്നു പോലീസ് ഉദ്യോഗസ്ഥരും കമാൻഡോകളും തള്ളിയാണ് ബസ്സിനെ ചളിയിൽ നിന്നും കരകയറ്റിയത്. മാനന്തവാടിയിലെ വേദിയായ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് ബസ് ചളിയിൽ താഴ്ന്നത്. ചളിയിൽ നിന്നും കരക കയറ്റിയ ശേഷം  ബസ് പ്രധാന റോഡിലേക്ക് മാറ്റിയിട്ടു. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയും പെയ്ത കനത്ത മഴയാണ് തിരിച്ചടിയായത്. മഴ കാരണം വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ പരാതി സ്വീകരിക്കുന്ന സ്ഥലവും മറ്റൊരു ഇടത്തേക്ക്. മാറ്റിയിരുന്നു