പയ്യോളിദേശിയ പാതാ വികസനത്തിൻ്റെ ഭാഗമായി പയ്യോളിയിൽ നിർമ്മിക്കുന്ന എലിവേറ്റഡ് ഹൈവെ ,പയ്യോളി റെയിൽവെ സ്റ്റേഷൻ റോഡു മുതൽ ബസ് സ്റ്റാൻ്റ് വരെയെങ്കിലും നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പയ്യോളി സർവ്വകക്ഷികളുടെ ആഭിമുഖ്യത്തിൽ പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ സമര പ്രഖ്യാപന കൺവെൻഷൻ നടത്തി.
യോഗത്തിൽ നഗരസഭാ മുൻ ചെയർമാൻ വടക്കയിൽ ഷഫീഖ് അദ്ധ്യക്ഷത വഹിച്ചു.
മുൻസിപ്പൽ ചെയർമാൻ വി.കെ.അബ്ദുറഹിമാൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
ദേശിയ പാത വികസനത്തിൻ്റെ ഭാഗമായി പയ്യോളി ടൗണിനെ കിഴക്കും പടിഞ്ഞാറുമായി വിഭജിക്കാതിരിക്കാനായി എലിവേറ്റഡ് ഹൈവെ സ്ഥാപിക്കാനായി നഗരസഭ നടത്തിയ പ്രവർത്തനങ്ങൾ കൺവെൻഷനിൽ വടക്കയിൽ ഷഫീഖ് വിശദീകരിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ പത്മശ്രി പള്ളി വളപ്പിൽ ,സബീഷ് കുന്നങ്ങോത്ത് (കോൺഗ്രസ്) ,പടിക്കൽ രാജൻ (സി.പി.എം ) ,ബഷീർ മേലടി (മുസ്ലിം ലീഗ്) ,ഷാഹുൽ ഹമീദ് (സി.പി.ഐ ) ,എ.കെ. ബൈജു ( ബി.ജെ.പി), കെ.പി.ഗിരീഷ് കുമാർ (ആർ.ജെ.ഡി ) ,ടി.പി.മജീദ് (വെൽഫേർ പാർട്ടി ) ,കെ.വി.കബീർ (എസ്.ഡി.പി.ഐ)
ടി.പി.ലത്തീഫ് (പി.ഡി .പി), കെ.എം.ഷമീർ (ആം ആദ്മി) ,എം സമദ് ,ഫൈസൽ (വ്യാപാരി വ്യവസായി ) കാട്ടിൽ റസാഖ് ഹാജി എന്നിവർ പ്രസംഗിച്ചു.
ചർച്ചകൾക്കു ശേഷം നവംബർ 18 നു ശേഷം പ്രത്യക്ഷ സമരം തുടങ്ങാൻ തീരുമാനമായി.
തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ദേശിയ പാത വികസന സമിതി രൂപീകരിച്ചു.
പി. അഷറഫ് (ചെയർമാൻ)
കെ.ടി.സിന്ധു (കൺവീനർ)
എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തിൽ കൺവീനർ കെ.ടി. സിന്ധു സ്വാഗതവും ,ഡിവിഷൻ കൗൺസിലർ സി.പി ഫാത്തിമ നന്ദിയും പറഞ്ഞു.