അടിമാലി:അടിമാലിയില്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ വിവിധ ഹോട്ടല്‍/ബേക്കറിസ്ഥാപനങ്ങളില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണസാധനങ്ങള്‍സാധനങ്ങൾ കണ്ടെത്തുകയും നടപടിയെടുക്കുകയും ആരോഗ്യ വിഭാഗം ഹോട്ടൽ അടച്ചു പൂട്ടാൻ നോട്ടീസ് നൽകുകയും ചെയ്തു .ഭക്ഷണ പദാർത്ഥങ്ങൾ സുരക്ഷിതമല്ലാത്ത രീതിയിൽ സൂക്ഷിച്ചതിന്റെ പേരിൽ ഗൗരീസ് വനിതാ ഹോട്ടൽ പാൽക്കോ ഹോട്ടൽ ഏദൻ ഗാർഡൻ ,സാമിയ റെസ്റ്റാറൻറ് എന്നീ ഹോട്ടലുകൾക്ക് നേരെ നടപടി എടുത്തതായി ഹെൽത്ത് ഇൻസ്‌പെക്ടർ ശാലിനി എസ് നായർ അറിയിച്ചു . വൃത്തിഹീനമായ ചുറ്റുപാടിൽ ഹോട്ടലുകളും കൂൾബാറുകളും നടത്തുന്ന ആളുകൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു