രക്തപ്പുഴ ഒഴുകി ആറാഴ്ചയായി നീളുന്ന ഇസ്രായേൽ - ഹമാസ് യുദ്ധത്തിൽ നാലുദിവസത്തെ താൽക്കാലിക ഇടവേള നൽകി വെടിനിർത്തൽ പ്രഖ്യാപനം. ഖത്തറിന്റെയും ഈജിപ്തിന്റെയും അമേരിക്കയുടെയും നേതൃത്വത്തിൽ ചർച്ചയെ തുടർന്നാണ് വെടിനിർത്തൽ സംബന്ധിച്ച് തീരുമാനമുണ്ടായത്. ഇരു കൂട്ടരും തമ്മിലുള്ള ധാരണ പ്രകാരം 50 ഇസ്രായേൽ ബന്ധികളെ അഹമാസ് മോചിപ്പിക്കും. പകരം 150 ഫലസ്തീനി തടവുകാരെ ഇസ്രായേൽ വിട്ടയാക്കും. 6000 കുട്ടികളും 3550 സ്ത്രീകളും അടക്കം 14532 പേരാണ് ഇപ്പോൾ കൊല്ലപ്പെട്ടത്. 31000 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹമാസിനെ ഇല്ലാതാക്കി എല്ലാ ബന്ധികളെയും മോചിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കുവാൻ വരെ ആക്രമണം പൂർണമായി അവസാനിപ്പിക്കില്ലന്ന് ഇസ്രായേൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.