കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരി പി വത്സല അന്തരിച്ചു.
കോഴിക്കോട് മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഹൃദ്രോഗത്തെ തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
എൺപത്തി അഞ്ച് വയസായിരുന്നു. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവാണ് പി
വത്സല. 2021ൽ എഴുത്തച്ഛൻ പുരസ്കാരവും വത്സലയെ തേടിയെത്തിയിട്ടുണ്ട്.
സംസ്ക്കാരം വ്യാഴാഴ്ച നടക്കും.