പള്ളിക്കര :ഗെലാർഡിയ പബ്ലിക് സ്കൂളിൽ ഈ വർഷത്തെ ശിശുദിനാചരണം വിപുലമായ രീതിയിൽ ആഘോഷിച്ചു

വിദ്യാർത്ഥികളുടെ കലാപരിപാടികൾക്കു പുറമെ ജവഹർലാൽ നെഹ്‌റുവിന്റെ വേഷമണിഞ്ഞെത്തിയ വിദ്യാർത്ഥികളും ഏറെ ശ്രദ്ധപിടിച്ചു പറ്റി.
ശിശു ദിനത്തിന്റെ ഭാഗമായി നടന്ന സ്കൂൾ അസംബ്ലിയി ഓകെ ഫൈസൽ മാസ്റ്റർ ഉത്ഘാടനം ചെയ്തു  സെക്രട്ടറി റിയാസ് മാസ്റ്റർ മുഖ്യപ്രഭാഷണം ഭാഷണം നടത്തി.
അദ്ധ്യക്ഷഭാഷണത്തിൽ നെഹ്‌റുവിന്റെ കാഴ്ചപ്പാടുകളെകുറിച്ചും പുതിയതലമുറയുടെ ധാർമികച്യുതിയെകുറിച്ചും പ്രിൻസിപ്പൽ ശംസീന ടീച്ചർ കുട്ടികളെ ബോധവാന്മാരാക്കി.

നെഹ്‌റു സ്വപ്നം കണ്ടഇന്ത്യയെ യാഥാർഥ്യമാക്കേണ്ടത് നാളത്തെ പൗരൻമാരായ ഇന്നത്തെ വിദ്യാർത്ഥികളാണെന്ന് ശ്രീമാൻ ഫൈസൽ മാസ്റ്റർ തന്റെ ഉത്ഘാടനപ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു. ശ്രീമതി രമ ടീച്ചർ 
രാഷ്ട്രഭാഷയിൽ വിദ്യാർഥികളോട് സംവദിച്ചു.

വിലമതിക്കാനാവാത്തതും തിരിച്ചുകിട്ടാത്തതുമായ കുട്ടിക്കാലം ആസ്വദിച്ചു വളരണമെന്നും ബാല്യത്തിലെ നിഷ്കളങ്കതയും മനസ്സിന്റെ നന്മയും ഏതു വിജയത്തിലും വളർച്ചയിലും കൈമോശം വരാൻ പാടില്ലെന്ന് മലയാളം അധ്യാപകൻ കൂടിയായ റിയാസ് ദാരിമി ശിശുദിന സന്ദേശത്തിൽ പറഞ്ഞു.

ശ്രീമതി ബൽകീസ് ടീച്ചർ സുനിത ടീച്ചർ തുടങ്ങിയവർ ആശംസഅറിയിച്ചു

രൂപകല ടീച്ചർ, ശാരിക ടീച്ചർ,  ജസ്‌ന റഹീം അഞ്ചനടീച്ചർ, ഷഹാന ഫർസാദ്, ഫാത്തിമഹിബ തുടങ്ങിയ അധ്യാപകരും കുട്ടികൾക്ക് ആശംസ അറിയിച്ചുകൊണ്ട് സംസാരിച്ചു.

വ്യത്യസ്തമായ കളികളും കലാപരിപാടികളും കൊണ്ട് രസകരമായ അദ്ധ്യായനദിവസമാക്കി ഈ ശിശുദിനത്തെ മാറ്റിയ സ്കൂൾ മാനേജ്മെന്റിനും അദ്ധ്യാപകാർക്കും വിദ്യാർത്ഥികൾ നന്ദി അറിയിച്ചു.