പി എം സുനന്ദ

കടുത്ത പനിയിലും മത്സരത്തിൽ പങ്കെടുക്കണം എന്ന ആവേശത്തിൽ എത്തി മത്സരം പൂർത്തിയാക്കിയ ശേഷം ബാക്ക് സ്റ്റേജിൽ തളർന്നു വീണ വിദ്യാർത്ഥിനി എല്ലാവരിലും സങ്കടമുണർത്തി.
ഭാവത്തിലും മുദ്രയിലും ചുവടിലും ഏറെ പ്രാധാന്യം ഉള്ള ഭരതനാട്യം മത്സരത്തിൽ പങ്കെടുത്ത പയ്യോളി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥിനി പാർവതി. എസ് ആണ് മത്സരം പൂർത്തിയാക്കിയ ശേഷം തളർന്നു വീണത്.. ടീച്ചർമാരും പ്രോഗ്രാം കൺവീനർമാരും ചേർന്ന് താങ്ങിയെടുത്ത് അടിയന്തിര ശുശ്രുഷ നൽകി. കലയോടുളള ആവേശം ശാരീരിക അസ്വസ്ഥതകൾ മറന്ന് വേദിയിൽ വേഷം കെട്ടി ചുവടു വെക്കുമ്പോൾ നാമറിയാതെ പോകുന്ന നൊമ്പരങ്ങൾ പലതും പുറത്തറിയാതെ പോകുന്നുണ്ടാകാം