നന്തി ബസാർ : തിക്കോടി ടൗണിൽ അടിപ്പാത അനുവദിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ പതിമൂന്ന് മാസമായി അടിപ്പാത കർമ്മ സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച സമരപരിപാടികളിൽ ഗ്ലോബൽ തിക്കോടിയൻസ് ഫോറം പ്രവർത്തകർ
സംഘടിപ്പിച്ച റിലേ സത്യഗ്രഹം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആർ.വിശ്വൻ ഉദ്ഘാടനം ചെയ്തു.വി.കെ.അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷനായി. ദേശീയപാതയ്ക്ക് ഇരു വശവും വൻമതിലുകൾ കെട്ടി ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയരുതെന്നും ടൗണിൽ അടിപ്പാത അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഭാസ്കരൻ തിക്കോടി സമരത്തിന്റെ നാൾവഴികൾ വിശദീകരിച്ചു.
ദേശീയപാത വികസനം വരുന്നതോടെ തിക്കോടി പ്രദേശം രണ്ടായി വിഭജിക്കും
കേന്ദ്ര-സംസ്ഥാന മന്ത്രിമാർക്കും എം.എൽ.എ, എം.പി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും നിരവധി തവണ നിവേദനങ്ങൾ നൽകിയിട്ടും അനുകൂലമായ തീരുമാനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.അടിപ്പാത അനുവദിച്ചു കിട്ടുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം.
വാർഡ് മെമ്പർമാരായ കെ.പി.ഷക്കീല, സന്തോഷ് തിക്കോടി, എൻ.എം.ടി അബ്ദുള്ളക്കുട്ടി,ആക്ഷൻ കമ്മിറ്റി ചെയർമാൻ കൂടിയായ വാർഡ് മെമ്പർ വി.കെ അബ്ദുൽ മജീദ്, കൺവീനർ കെ.വി സുരേഷ് കുമാർ, ഷാഹിദ പി.പി,
എൻ.കെ കുഞ്ഞബ്ദുള്ള,
എൻ.പി മുഹമ്മദ് ഹാജി,
കെ മുഹമ്മദലി എന്നിവരും ജി.ടി.എഫിന്റെ ഭാരവാഹികളായ അബ്ദുറഹിമാൻ പുറക്കാട്, സഹദ് പുറക്കാട്, സിറാജ് കോടിക്കൽ, ഷെഫീഖ്, ആർ. കെ റഷീദ്, അഫ്സൽ എ.കെ, തൻസി സമീർ സംസാരിച്ചു. സുഹറ ലത്തീഫ് തിക്കോടി സ്വാഗതവും ഫിനാൻസ് സെക്രട്ടറി ജംഷീദലി കഴുക്കയിൽ നന്ദിയും പറഞ്ഞു.