തിക്കോടി പഞ്ചായത്ത് നാലാം വാർഡ് പള്ളിക്കര മാണിക്കോത്ത് തെക്കയിൽ പാത്ത്‌വേ ഉദ്ഘാടനം ആഘോഷമാക്കി പള്ളിക്കര നിവാസികൾ പാത്ത്‌വേ രാജ്യസഭ എം പി .ഇന്ത്യൻ ഒളിംമ്പിക്സ് അസോസിയേഷൻ പ്രസിഡണ്ട് ഡോ. പി.ടി.ഉഷ ഉദ്ഘാടനം ചെയ്തു വാർഡ് മെംബർ ദിബിഷ എം.അധ്യക്ഷത വഹിച്ച
ചടങ്ങിൽ മുൻ മെംബർശ്രീജ ടി.പി. സ്വാഗതം പറഞ്ഞു. ഗോപി ടി.പി.ശ്രീജു എം.സുരേഷ് എം.സന്തോഷ് സി കെ. മനോജ് എടവന. കേളപ്പൻ എം.ഗോപാലൻ നായർ എ കെ. ടികെ.കുഞ്ഞിക്കണ്ണൻ. ഇന്ദു തെക്കയിൽ എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തിന് എത്തിയ പി.ടി.ഉഷ എം പിയെ വാദ്യമേള അകമ്പടിയോടെ ജനങ്ങൾ സ്വീകരിച്ചു ആനയിച്ചു. പണിത പാത്ത് വേ പൂർണ്ണമായും MP ജനങ്ങളോടൊപ്പം നടന്നു കണ്ടു ചടങ്ങിൽ കോൺട്രാക്ടർ ബാബുവിനെ പിടി ഉഷ MP ഷാളണിയിച്ചു എകെ.ബൈജു നന്ദി രേഖപ്പെടുത്തി