അഹമ്മദാബാദ് : ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഒടുവിൽ ഇന്ത്യൻ പുലികളെ കങ്കാരുക്കൾ സഞ്ചിയിൽ ആക്കി. ആവേശ്വജ്വലമായ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ പ്രതീക്ഷകളെ ആസ്ഥാനത്താക്കി ആറാം തമ്പുരാനായി ആസ്ട്രേലിയ വീണ്ടുംലോകകപ്പ് ഉയർത്തി.ഇന്ത്യൻ കായിക ലോകത്തിന്റെ കണ്ണും കാതും മനസ്സുമെല്ലാം അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലേക്ക് കണ്ണും നട്ട് ഇരുന്നപ്പോൾ ഇന്ത്യൻ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് കോടിക്കണക്കിന് മനുഷ്യരുടെ ദീർഘനിശ്വാസങ്ങൾക്കൊപ്പം ടീം ഇന്ത്യക്ക് ആസ്ട്രേലിയൻ വൻകരയെ മറികടക്കാൻ സാധിച്ചില്ല.