പേരാമ്പ്ര.ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് ആവള സൗഹാർദ സ്വയം സഹായ സംഘം അശ്വതി കുടുംബശ്രീ ചെറുവണ്ണൂർ ഗവ: ആയുർവേദാശുപത്രി, ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് ആയൂർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ ആവളയിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും നടന്നു. ആ വള ബ്രദേഴ്സ് കലാസമിതിയിൽ നടന്ന പരിപാടി ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി ഷിജിത്ത് ഉദ്ഘാടനം ചെയ്തു. വിജയൻ ആവള അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ Dr. സുഗേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഏ .കെ ഉമ്മർ എം.എം രഘുനാഥ് ഷോഭിഷ് ആർ.പി Dr. ഷിജിൻ, പിഎം കുഞ്ഞിക്കേളപ്പൻ , കുഞ്ഞമ്മദ് മലയിൽ എന്നിവർ സംസാരിച്ചു.വിജയൻ മലയിൽ സ്വാഗതവും പ്രസന്ന NP നന്ദിയും പറഞ്ഞു. 150 ഓളം പേർ പങ്കെടുത്ത ക്യാമ്പിൽ ഡോക്ടർമാരായ ദർശന, നിത്യ, ആര്യ, അമൃത, ആർദ്ര, അഞ്ജന, സുഗേഷ് കുമാർ, ഷിജിൻ എന്നിവർ രോഗികളെ പരിശോധിച്ചു.