ന്യൂഡൽഹി: ഗവർണർമാരും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള പോരിൽ നിർണായക ഉത്തരവുമായി സുപ്രീം കോടതി. നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണ തീരുമാനം എടുക്കാതെ തടഞ്ഞു വെക്കുകയാണെങ്കിൽ പുന: പരിശോധനയ്ക്കായി തിരിച്ചയക്കണം എന്ന് സുപ്രീംകോടതി ഉത്തരവിട്ടു പഞ്ചാബ് സർക്കാർ സമർപ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗം ബെഞ്ച് കേസിൽ നിർണായകമായ വിധി പുറപ്പെടുവിച്ചത്. ഗവർണർമാരും സംസ്ഥാന സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ അധികരിച്ച സാഹചര്യത്തിൽ തമിഴ്നാട്, കേരളം, ഡൽഹി, പഞ്ചാബ്, തുടങ്ങിയ സംസ്ഥാന സർക്കാറുകൾക്ക് വിധി നിർണായകമാവും.