മാൽപെ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉഡുപ്പി കെമ്മണ്ണിലെ ഹമ്പൻകാട്ടിലാണ് പ്രവാസിയുടെ ഭാര്യയും മൂന്ന് മക്കളുമടക്കം നാലു പേരെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. നവംബർ 12ന് രാവിലെ 8.30നും ഒമ്പതിനും ഇടയിലായിരുന്നു സംഭവം. ഹസീന (46), മക്കളായ അഫ്‌നാൻ (23), ഐനാസ് (21) അസീം (12) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അമ്മൂമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഹസീനയേയും രണ്ട് മക്കളെയും വീടിനകത്തുവച്ചാണ് കുത്തിക്കൊലപ്പെടുത്തിയത്. പുറത്തു കളിക്കുകയായിരുന്ന അസീം ബഹളം കേട്ട് ഓടിയെത്തിയപ്പോൾ കുട്ടിയെയും കുത്തുകയായിരുന്നു. പ്രദേശവാസികളായ ചിലരും ഹസീനയുടെ മകനും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു