മുംബൈ: ഇന്ത്യൻ ഫുട്ബോളിനെ ലോക നിലവാരത്തിലേക്ക് ഉയർത്താനുള്ള പദ്ധതികളുമായി ഫിഫ. രാജ്യത്തെ ഫുട്ബോളിന്റെ വളർച്ചയ്ക്ക് ഫിഫക്ക് നിർണായകമായ പങ്കുണ്ട് എന്ന് ഫിഫ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്മെന്റ് മേധാവി ആർസെനെ വെങ്കർ മുംബൈയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതിനായി ആദ്യഘട്ടം എന്ന നിലയിൽ ഒഡീഷയിൽ അക്കാദമി സ്ഥാപിച്ചതന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരേ രീതിയിൽ പരിശീലിപ്പിക്കുന്ന അക്കാദമികൾ ആണ് വേണ്ടത്. ഇതിനായി നല്ല പരിശീലനം നേടിയ പരിശീലകരാണ് ആവശ്യമായി വരുന്നത്. മികച്ച പരിശീലകരെയും മികച്ച ഫുട്ബോളർമാരെയും ഇന്ത്യയിൽ നിന്നും വാർത്തെടുക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.